Thursday, November 15, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.11 AM

പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം ഉയരുന്നു നെഞ്ചില്‍ സങ്കടക്കടലേറ്റം

uploads/news/2018/08/241455/2.jpg

കോട്ടയം: ജില്ലയില്‍ ശക്‌തമായ മഴ പെയ്യുന്നില്ലെങ്കിലും വെള്ളം കനത്തതോതില്‍ ഉയരുകയാണ്‌. ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളം ഉയരുന്നതാണു നിലവില്‍ ജില്ലയിലെ പ്രധാന പ്രശ്‌നം.
പ്രദേശത്ത്‌ എട്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്‌. പമ്പയില്‍ വെള്ളം ഉയര്‍ന്നതോടെ മേഖലയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളം കയറുന്നതു തിരിച്ചടിയായി. എ.സി. റോഡില്‍ ഗതാഗതം വീണ്ടും തടസപ്പെട്ടതും ദുരിതത്തിന്റെ വ്യാപ്‌തി വര്‍ധിപ്പിക്കുന്നു.
ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രളയബാധിത വില്ലേജുകളില്‍ 49 വില്ലേജുകള്‍ ജില്ലയിലേതാണ്‌. കോട്ടയം താലൂക്കിലെ 18 വില്ലേജുകള്‍ പ്രളയബാധിതമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്‌. ആര്‍പ്പൂക്കര, അയ്‌മനം, തിരുവാര്‍പ്പു പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും വെള്ളം ഇപ്പോഴും ദുരിതം വിതയ്‌ക്കുന്നു.
വീടുകളില്‍ വെള്ളമില്ലെങ്കിലും പുരയിടങ്ങളിലെ വെള്ളക്കെട്ടുകള്‍ ഭീഷണിയാകുന്നു. ഇടവിട്ടു പെയ്യുന്ന മഴ സ്വാതന്ത്ര്യദിനം, ഓണാഘോഷങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചിരിക്കുന്നു. അതേസമയം വെള്ളം ഇറങ്ങിയതിനു പിന്നാലെ നഷ്‌ടമായ രേഖകള്‍ വീണ്ടെടുക്കാനും വീടുകള്‍ വൃത്തിയാക്കാനുമുള്ള നെട്ടോട്ടത്തിലാണു ജനങ്ങള്‍.
ജില്ലയിലെ
പ്രളയ ബാധിത
വില്ലേജുകള്‍
കോട്ടയം താലൂക്ക്‌

തിരുവാര്‍പ്പ്‌,വേളൂര്‍,പനച്ചിക്കാട്‌,കോട്ടയം, വിജയപുരം,മണര്‍കാട്‌,അയ്‌മനം,അയര്‍ക്കുന്നം,കൈപ്പുഴ,ഏറ്റുമാനൂര്‍,പേരൂര്‍,നാട്ടകം,കുമരകം,മുട്ടമ്പലം,ചെങ്ങളംസൗത്ത്‌,പെരുമ്പായിക്കാട്‌,ആര്‍പ്പൂക്കര.

ചങ്ങനാശേരി താലൂക്ക്‌

ചങ്ങനാശേരി,ചെത്തിപ്പുഴ,കുറിച്ചി,വാഴപ്പള്ളി ഈസ്‌റ്റ, വാഴപ്പള്ളി വെസ്‌റ്റ,പായിപ്പാട്‌,മാടപ്പള്ളി,വാകത്താനം,തൃക്കൊടിത്താനം.

വൈക്കം താലൂക്ക്‌

നടുവില,ഉദയനാപുരം,കുലശേഖരമംഗലം,കടുത്തുരുത്തി,മുട്ടുചിറ,മാഞ്ഞൂര്‍,വെള്ളൂര്‍,വടക്കേമുറി,തലയാഴം,കല്ലറ,വടയാര്‍,മുളക്കുളം,ടി.വി പുരം,ചെമ്പ്‌,വെച്ചൂര്‍,
മീനച്ചില്‍ താലൂക്ക്‌

മീനച്ചില്‍,കിടങ്ങൂര്‍,മുത്തോലി,പുലിയന്നൂര്‍,വെള്ളിലാപ്പള്ളി,കുറവിലങ്ങാട്‌,കൊണ്ടൂര്‍.

Ads by Google
Advertisement
Wednesday 15 Aug 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW