Thursday, November 22, 2018 Last Updated 16 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.11 AM

വീണ്ടും വിഷമീന്‍

uploads/news/2018/08/241454/1.jpg

കോട്ടയം: സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങിയതോടെ വിപണിയില്‍ വീണ്ടും വിഷമീനുകള്‍. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ പൂര്‍ണമായി നിലച്ചതാണു വിഷമീനുകള്‍ കടന്നുവരാന്‍ കാരണം. ട്രോളിങ്‌ നിരോധനം പിന്‍വലിച്ചിട്ടും മീന്‍ ലഭ്യത കൂടിയിട്ടും വിഷമീനുകള്‍ വ്യാപകമായി കടന്നുവരുന്നതു വ്യാപക പരാതിക്കു കാരണമായിട്ടുണ്ട്‌.
വിഷമീനുകള്‍ കണ്ടെത്താന്‍ എറണാകുളത്തു നിന്നു സ്‌ട്രിപ്പുകള്‍ വാങ്ങി പരിശോധിച്ചവരാണു ഇപ്പോഴും വിഷമീനുകള്‍ കടന്നുവരുന്നതായി കണ്ടെത്തിയത്‌. കോട്ടയത്ത്‌ ഒരു ഡോക്‌ടര്‍, ഒരു മാസത്തിനിടെ 20 ദിവസം മാര്‍ക്കറ്റില്‍ മീന്‍ വാങ്ങി പരിശോധന നടത്തിയപ്പോള്‍ എല്ലാ ദിവസത്തെയും മീനില്‍ വിഷാംശം കണ്ടെത്തി.
ചെറുമീനുകള്‍ മുതല്‍ വലിയ മീനുകളില്‍ വരെയാണ്‌ ഇത്തരത്തില്‍ വിഷാംശം കണ്ടെത്തിയത്‌. ഇത്തരത്തില്‍ പലര്‍ക്കും അനുഭവമുണ്ടാകുന്നുണ്ട്‌. എന്നാല്‍, വിഷാംശം ഏതെന്നു പരിശോധിക്കാന്‍ കൃത്യമായ സംവിധാനങ്ങളില്ലാത്തതു ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നു.
ഒന്നര മാസം മുമ്പ്‌ അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റുകളില്‍ നടത്തിയ പരിശോധനയിലാണു ഫോര്‍മാലിനില്‍ മുക്കിയതുള്‍പ്പെടെ മീനില്‍ വ്യാപകമായി വിഷം കലര്‍ത്തിയതായി കണ്ടെത്തിയത്‌. എറണാകുളത്തെ സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി വികസിപ്പിച്ചെടുത്ത പേപ്പര്‍ സ്‌ട്രിപ്പ്‌ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണു മീനിലെ വിഷാംശമുണ്ടെന്ന്‌ ഉറപ്പിച്ചത്‌.
കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്‌തുക്കളാണു ആരോഗ്യത്തിനു ഭീഷണിയാകുന്നത്‌.
അതിര്‍ത്തി പരിശോധനയ്‌ക്കു പിന്നാലെ ജില്ലയില്‍ രണ്ടു തവണ പേരിനു മാത്രം ഭക്ഷ്യസുരക്ഷാ വകുപ്പ്‌ അധികൃതര്‍ പരിശോധന നടത്തിയെങ്കിലും വിഷാംശമുള്ള മത്സ്യം കണ്ടെത്തിയില്ലെന്നായിരുന്നു അവകാശവാദം. ആവശ്യത്തിനു സ്‌ട്രിപ്പുകള്‍ ലഭിക്കാതിരുന്നതും തിരിച്ചടിയായതായി ഭക്ഷ്യസുരക്ഷാ വകുപ്പ്‌ അധികൃതര്‍ പറഞ്ഞിരുന്നു.
ട്രോളിങ്‌ നിരോധനത്തിനു ശേഷം വ്യാപകമായി ചെറുമത്സ്യങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്‌. വലിയ മത്സ്യങ്ങള്‍ക്കാണു ലഭ്യതക്കുറവ്‌ അനുഭവപ്പെടുന്നത്‌. ഈ ലഭ്യതക്കുറവ്‌ മുതലെടുത്താണ്‌ കരയിലെത്തി ആഴ്‌ചകള്‍ കഴിഞ്ഞ മീന്‍ വിഷത്തില്‍മുക്കി മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്‌.

Ads by Google
Advertisement
Wednesday 15 Aug 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW