Saturday, September 15, 2018 Last Updated 34 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.09 AM

മഴമാറിയാല്‍ പകര്‍ച്ചവ്യാധി പ്രളയം; പ്രതിരോധവുമായി ആരോഗ്യ വകുപ്പ്‌

കാഞ്ഞിരപ്പള്ളി: ശക്‌തമായി പെയ്യുന്ന മഴയില്‍ മലയോര മേഖല പകര്‍ച്ചവ്യാധി ഭീഷണിയില്‍. താലൂക്കിലെ വിവിധ ആശുപത്രികളില്‍ പനി ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്‌.
മഴ മാറിയാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയേറെയാണെന്ന്‌ ആരോഗ്യ വകുപ്പ്‌ മുന്നറിയിപ്പു നല്‍കി. ഇത്‌ മുന്നില്‍ക്കണ്ട്‌ വിവിധ പഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ആരോഗ്യവകുപ്പ്‌. പഞ്ചായത്ത്‌, ആരോഗ്യവകുപ്പ്‌ എന്നിവ സംയുക്‌തമായാണ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ പാറത്തോട്‌ പഞ്ചായത്തില്‍ രണ്ട്‌ പേര്‍ ഡെങ്കിപനി ബാധിച്ചാണ്‌ മരിച്ചതെന്ന്‌ പറയുന്നു. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ സ്‌ഥിരീകരണമില്ല.
ഈ സാഹചര്യത്തില്‍ പാറത്തോട്ടില്‍ ആദ്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിടാനാണ്‌ സാധ്യത. പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാകും വിധം പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും തള്ളി കളയുന്നില്ല.
മഴ മാറുന്നതോടെ ഡെങ്കിപനി പരത്തുന്ന കൊതുകുകള്‍ വ്യാപകമാകാന്‍ സാധ്യതയേറെയാണ്‌. മലിനമായി കിടക്കുന്ന പ്രദേശങ്ങളില്‍ നിന്നും റബര്‍തോട്ടങ്ങളില്‍ നിന്നുമൊക്കെയാണ്‌ കൊതുകുകള്‍ മുട്ടയിട്ട്‌ പെരുകുന്നത്‌. റബര്‍ ടാപ്പിങ്‌ മുടങ്ങി കിടക്കുന്നതിനാല്‍ ചിരട്ടകളില്‍ കൊതുകുകള്‍ മുട്ടയിട്ട്‌ പെരുകും. മഴവെള്ളം കെട്ടികിടക്കുന്നതും കൊതുകുകളുടെ പ്രജനനത്തിന്‌ അനുയോജ്യമായി തീരും.
പകര്‍ച്ചവ്യാധി പരത്തുന്ന കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം തടയുകയാണ്‌ ആരോഗ്യവകുപ്പ്‌ ലക്ഷ്യമിടുന്നത്‌. വിവിധ സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും പൂര്‍ണ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കും. ബോധവല്‍ക്കരണ പരിപാടി, ലഘുലേഖ വിതരണം എന്നിവയും നടത്തും.

Ads by Google
Advertisement
Wednesday 15 Aug 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW