Sunday, November 18, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.09 AM

വീടിനു മുകളിലേക്ക്‌ മരം വീണു; വീട്ടുകാര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു

എലിക്കുളം: രാത്രിയില്‍ മഴക്കൊപ്പമുണ്ടായ കാറ്റില്‍ വീടിനു മുകളിലേക്ക്‌ റബര്‍മരമൊടിഞ്ഞു വീണു. ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ ശബ്‌ദംകേട്ട്‌ പുറത്തേക്കോടിയതിനാല്‍ നിസാരപരുക്കുകളോടെ രക്ഷപെട്ടു. എലിക്കുളം ഉരുളികുന്നം ഇല്ലിക്കോണ്‍ വരമ്പനാനിക്കല്‍ അഭിലാഷ്‌, ഭാര്യ ലിജി, മകള്‍ ഏഴുവയസുകാരി നേഹ എന്നിവരാണ്‌ രക്ഷപെട്ടത്‌.
തിങ്കളാഴ്‌ച രാത്രി 11.30നായിരുന്നു സംഭവം. വീടിന്‌ സമീപത്തെ പുരയിടത്തില്‍നിന്ന റബര്‍മരമാണ്‌ ഒടിഞ്ഞു വീണത്‌.
പൊട്ടിത്തകര്‍ന്ന ഓടുകള്‍ വീണ്‌ അഭിലാഷിന്റെയും ലിജിയുടെയും കാലിന്‌ നിസാര പരിക്കുണ്ട്‌. കിടപ്പുമുറിയുടെയും അടുക്കളയുടെയും ഭാഗത്തെ മേല്‍ക്കൂര തകര്‍ന്നു.

Ads by Google
Advertisement
Wednesday 15 Aug 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW