Tuesday, November 20, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.09 AM

കാഞ്ഞിരത്താനത്ത്‌ അനധികൃത പാറ ഖനനം

വിളക്കുമാടം: പൂവരണി വില്ലേജിലെ കാഞ്ഞിരത്താനത്ത്‌ അനധികൃത പാറഖനനം പ്രദേശവാസികള്‍ക്ക്‌ ദുരിതമാകുന്നതായി പരാതി. കാഞ്ഞിരത്താനം വഴിക്കിണര്‍ ഭാഗത്താണ്‌ ഒട്ടേറെ വീടുകള്‍ക്കു സമീപം ഞായറാഴ്‌ചകളിലും അവധി ദിവസങ്ങളിലും ജാക്‌ഹാമര്‍ ഉപയോഗിച്ച്‌ പാറ തുളച്ച്‌ വന്‍തോതില്‍ പാറ പൊട്ടിക്കുന്നതെന്ന്‌ നാട്ടുകാര്‍.
ഇതുസംബന്ധിച്ച്‌ പാലാ ആര്‍.ഡി.ഒ.യ്‌ക്ക്‌ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ പാറ പൊട്ടിക്കുന്നത്‌ വിലക്കിയിട്ടും അധികൃതരുടെ വിലക്ക്‌ ലംഘിച്ച്‌ നിര്‍ബാധം പാറ പൊട്ടിക്കല്‍ തുടരുകയാണെന്നും ഖനനം നിരോധിക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ സമരമുള്‍പ്പെടെയുള്ള പ്രതിഷേധ നടപടികള്‍ ആരംഭിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 15 Aug 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW