Saturday, September 15, 2018 Last Updated 34 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.09 AM

ശക്‌തമായ കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു

രാമപുരം: കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ കാറ്റിലും മഴയിലും ചിറകണ്ടത്തും ഏഴാച്ചേരിയിലും മരംവീണ്‌ വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ചിറകണ്ടം പുത്തന്‍പുരയ്‌ക്കല്‍ സെലിന്റെയും മഠത്തിപ്പറമ്പില്‍ സാബുവിന്റെയും വീടുകളാണ്‌ തകര്‍ന്നത്‌. ഏഴാച്ചേരി ഹോമിയോ ആശുപത്രിയുടെ മുകളിലേക്ക്‌ തേക്ക്‌ ഒടിഞ്ഞുവീണ്‌ കെട്ടിടത്തിന്‌ ഭാഗീകമായി കേടുപാട്‌ സംഭവിച്ചു. ഏഴാച്ചേരി ഹോമിയോ ആശുപത്രിക്ക്‌ സമീപം കുന്നുംപുറത്ത്‌ കെ.പി. ചന്ദ്രബാബു, മുടവനാട്ട്‌ സരസ്വതിയമ്മ, വടക്കേലില്ലം വാസുദേവന്‍ നമ്പൂതിരി, വടക്കേല്‍ ഇല്ലം ഹരികൃഷ്‌ണന്‍ എന്നിവരുടെ വീടിന്‌ മുകളിലേക്കാണ്‌ മരം വീണത്‌.
രാമപുരം ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജെമിനി സിന്നി, ഏഴാച്ചേരി വാര്‍ഡ്‌ മെമ്പര്‍ എം.ഒ. ശ്രീക്കുട്ടന്‍, വില്ലേജ്‌ ഫീല്‍ഡ്‌ അസിസ്‌റ്റന്റ്‌ ബിജു അഗസ്‌റ്റിന്‍ എന്നിവര്‍ സംഭവസ്‌ഥലം സന്ദര്‍ശിച്ച്‌ നാശനഷ്‌ടം വിലയിരുത്തി.
രാമപുരം: കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ കടനാട്‌ പഞ്ചായത്തിലെ കൊല്ലപ്പിള്ളി വാര്‍ഡില്‍ നിരവധി വീടുകള്‍ മരം വീണ്‌ തകര്‍ന്നു.
കാനാട്ട്‌ ശേഖരന്‍, പുളിയന്‍പറമ്പില്‍ ബേബി എന്നിവരുടെ വീടുകളാണ്‌ കാറ്റില്‍ തകര്‍ന്നത്‌. കടനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി മുണ്ടനാട്ട്‌, കൊല്ലപ്പിള്ളി വാര്‍ഡ്‌ മെംബര്‍ ബിന്ദു ബിനു, കുറുമണ്ണ്‌ വില്ലേജ്‌ അധികൃതര്‍ എന്നിവര്‍ സ്‌ഥലം സന്ദര്‍ശിച്ച്‌ നാശനഷ്‌ടം വിലയിരുത്തി.

Ads by Google
Advertisement
Wednesday 15 Aug 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW