Saturday, November 17, 2018 Last Updated 4 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.09 AM

പള്ളിക്കത്തോട്‌ ബസ്‌ സ്‌റ്റാന്‍ഡ്‌പരാതി സ്‌റ്റാന്‍ഡ്‌

പള്ളിക്കത്തോട്‌: അവസാനിക്കാത്ത നിര്‍മാണം, എന്നാലോ..? സൗകര്യമില്ല... ബസ്‌ സ്‌റ്റാന്‍ഡിന്റെ അസൗകര്യങ്ങളില്‍ പരാതി ഒഴിയുന്നില്ല. ബസുകളില്‍നിന്നും സ്‌റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളില്‍ നിന്നും കൃത്യമായി ഫീസ്‌ പിരിക്കുന്ന പഞ്ചായത്ത്‌, സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പിന്നോട്ടു പോകുന്നുവെന്നാണ്‌ ആക്ഷേപം.
ഓണാഘോഷത്തിനായി ഒരുക്കിയിരിക്കുന്ന പന്തല്‍ ഗതാഗത തടസമുണ്ടാക്കുന്നുവെന്ന ബസ്‌ ജീവനക്കാരുടെ പരാതിയാണ്‌ ഏറ്റവും ഒടുവിലത്തേത്‌. ഒരാഴ്‌ച നീളുന്ന ഓണാഘോഷത്തിനായി നിര്‍മിച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ പന്തല്‍ സ്‌റ്റാന്‍ഡിന്റെ പകുതിയോളം അപഹരിച്ചുവെന്ന്‌ ബസ്‌ ജീവനക്കാര്‍ പറയുന്നു. താല്‍ക്കാലികമാണെങ്കിലും ഓണത്തോട്‌ അനുബന്ധിച്ചു തിരക്കേറുമ്പോള്‍ ഏറെ ബുദ്ധിമുട്ടാകുമെന്നും ബസ്‌ ജീവനക്കാര്‍ പറയുന്നു. അടുത്തിടെ നവീകരിച്ച സ്‌ഥിരം ഓപ്പണ്‍ സ്‌റ്റേജ്‌ വെറുതേ കിടക്കുമ്പോഴാണു പുതിയ പന്തലിന്റെ നിര്‍മാണം. പന്തല്‍ സ്‌ഥാപിച്ചതോടെ രണ്ടോ മൂന്നോ ബസുകള്‍ക്കു മാത്രമാണു നിലവില്‍ പാര്‍ക്കിങ്ങ്‌ സൗകര്യമുള്ളത്‌. ഇതോടെ അപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതകളേറെയെന്നും ജീവനക്കാര്‍ പറയുന്നു.
ടൗണില്‍ മറ്റൊരിടത്തും വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ ഏറെപ്പേരും സ്‌റ്റാന്‍ഡിലാണ്‌ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നത്‌. ഇവരില്‍നിന്നു കൃത്യമായി പണവും വാങ്ങുന്നുണ്ട്‌.
സ്‌റ്റാന്റില്‍ എന്നും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവിടെയെത്തുന്നവരെ ബാധിക്കുന്നു. അടുത്തിടെ നടന്ന ടൈല്‍ പാകല്‍ ഏറെ ബുദ്ധിമുട്ടു സൃഷ്‌ടിച്ചിരുന്നു. ഇതേത്തുടര്‍ന്നു അവശേഷിച്ച മാലിന്യങ്ങള്‍ ഇതുവരെയും പൂര്‍ണമായി മാറ്റിയിട്ടില്ല. ഞായറാഴ്‌ച കല്ലും മണ്ണും ഉള്‍പ്പെടെ കുറേ ഭാഗത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്‌തിരുന്നു. ഇപ്പോഴും ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്ന ഭാഗത്ത്‌ സിമന്റ്‌ ഇഷ്‌ടിക ഉള്‍പ്പെടെയുള്ളവ കിടക്കുന്നതു യാത്രക്കാര്‍ക്കു ദുരിതമാകുന്നു. നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളും സ്‌റ്റാന്‍ഡിനു ശാപമായി മാറിയിരിക്കുന്നു.
നിലവിലെ കംഫര്‍ട്ട്‌ സ്‌റ്റേഷന്റെ മുകള്‍ നിലയില്‍ ആരംഭിച്ച നിര്‍മാണം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. സ്‌റ്റാന്‍ഡില്‍ മറ്റൊരു കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചുവെങ്കിലും പൂര്‍ത്തിയായിട്ടില്ല.
സ്‌റ്റാന്‍ഡില്‍ നിന്നു വെള്ളം ഒഴുകുന്നതിനുള്ള ഓട പൂര്‍ണമായി മണ്ണടിച്ചു നികത്തുകയും ചെയ്‌തു. സ്‌റ്റാന്‍ഡിന്റെ പല ഭാഗങ്ങളിലും രൂപപ്പെട്ടിരിക്കുന്നു കുഴികളും യാത്രക്കാരെ വലയ്‌ക്കുന്നു. പ്രവേശന കവാടത്തിലെ സ്ലാബുകളില്‍ ഒന്നു തകര്‍ന്നതിനാല്‍ വീപ്പ സ്‌ഥാപിച്ചു ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്‌.

Ads by Google
Advertisement
Wednesday 15 Aug 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW