Friday, September 14, 2018 Last Updated 36 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.07 AM

ശക്‌തമായ കാറ്റില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകിത്തെറിച്ചു

uploads/news/2018/08/241447/1.jpg

കൊല്ലം: ശക്‌തമായ കാറ്റില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകിത്തെറിച്ചത്‌ പരിഭ്രാന്തിക്കിടയാക്കി. കൊല്ലം ക്രിസ്‌തുരാജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രധാന കെട്ടത്തിന്റെ രണ്ടാംനിലയുടെ മേല്‍ക്കൂരയാണ്‌ കാറ്റില്‍ തകര്‍ന്നത്‌. സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള ആറാം ക്ലാസ്‌ വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരുന്ന ക്ലാസ്‌ റൂമിന്റെ ടിന്‍ ഷീറ്റ്‌ മേഞ്ഞ മേല്‍ക്കൂരയാണ്‌ കാറ്റില്‍ ഇളകിവീണത്‌. ക്ലാസ്‌ നടന്നുകൊണ്ടിരിക്കെ വന്‍ ശബ്‌ദത്തോടെയാണ്‌ ഷീറ്റുകള്‍ മേല്‍ക്കൂരയുമായി വേര്‍പ്പെട്ടത്‌. ഇന്നലെ ഉച്ചകഴിഞ്ഞുള്ള ക്ലാസ്‌ തുടങ്ങി 15 മിനിട്ട്‌ കഴിഞ്ഞപ്പോഴാണ്‌ കനത്ത കാറ്റു വീശീയത്‌. ഷീറ്റ്‌ ഇളകുന്നത്‌ കണ്ടു കുട്ടികള്‍ നിലവിളിച്ചു. ഉടന്‍ അധ്യാപകരെത്തി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്‌മുറികളിലെ വിദ്യാര്‍ഥികളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്കു മാറ്റി.
വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്റര്‍വെല്‍ സമയത്താണ്‌ ഷീറ്റ്‌ ഇളകി സ്‌കൂള്‍ പരിസരത്ത്‌ വീണതെങ്കില്‍ വന്‍ദുരന്തത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നേനെ. അപകടത്തെ തുടര്‍ന്ന്‌ സ്‌കൂളിന്‌ അവധി നല്‍കി.

Ads by Google
Advertisement
Wednesday 15 Aug 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW