Tuesday, November 13, 2018 Last Updated 19 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.03 AM

ആയൂരില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു

ചടയമംഗലം: ഓണം അടുത്തെത്തി മഴയ്‌ക്ക് ചെറിയ ശമനം വന്നതോടെ വിവിധ സ്‌ഥലങ്ങളില്‍ നിന്നു ആയൂരിലെത്തി വ്യാപാരം നടത്തുന്നവരുടെ കൂട്ടാളികള്‍ ആയൂര്‍ പ്രദേശത്ത്‌ അക്രമം അഴിച്ചുവിട്ട്‌ പ്രദേശത്ത്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നതായി പരാതി.
കഴിഞ്ഞ തിങ്കളാഴ്‌ച വൈകുന്നേരം തുണി വ്യാപാരം നടത്തുന്നതുമായി ബന്ധപ്പെട്ട്‌ ഒരു വ്യാപാരി മറ്റൊരു വ്യാപാരിയെ കടയില്‍ച്ചെന്ന്‌ വിളിച്ചിറക്കി മര്‍ദിച്ചിരുന്നു. തുടര്‍ന്ന്‌ ഇരുവിഭാഗവും കൂടുതല്‍ സംഘടിക്കുന്നുവെന്നും സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിവരം മുന്നില്‍ക്കണ്ടു ചടയമംഗലം പോലീസ്‌ സ്‌ഥലത്തെത്തി വിഷയം പരിഹരിക്കുകയും ഇരുവിഭാഗത്തേയും പിരിച്ചുവിടുകയും ചെയ്‌തിരുന്നു.
മണിക്കൂറുകള്‍ക്കുശേഷം അമ്പലംകുന്ന്‌ ഭാഗത്തു നിന്നും സംഘടിച്ചെത്തിയവര്‍ ആയൂര്‍ പെട്രോള്‍ പമ്പിനു സമീപത്തുള്ള തുണിക്കടയ്‌ക്കു സമീപമെത്തി ആക്രോശം നടത്തിയത്‌ വീണ്ടും സംഘര്‍ഷമുണ്ടാകുമെന്നുള്ള സൂചനയില്‍ അവരോട്‌ പിരിഞ്ഞു പോകാന്‍ എ.എസ്‌.ഐ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും തയാറാകാത്തതിനെ തുടര്‍ന്നു കൂടുതല്‍ പോലീസിനെ വിളിച്ചു വരുത്തുകയും പ്രദേശത്ത്‌ സംഘടിച്ചു നിന്നവരെ ചടയമംഗലം എസ്‌.ഐ ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം വിരട്ടി ഓടിക്കുകയും കടകള്‍ക്കെതിരെ നടപടി എടുക്കുമെന്നുള്ള എസ്‌.ഐയുടെ മുന്നറിയിപ്പില്‍ പിരിഞ്ഞു പോകുകയായിരുന്നു.
ആയൂര്‍ പെട്രോള്‍ പമ്പിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന തുണിക്കടയില്‍ നിന്നും ഉടമയെ വിളിച്ചിറക്കി മര്‍ദിച്ചതുമായി ബന്ധപ്പെട്ട്‌ കട ഉടമയുടെ പരാതിയിന്‍മേല്‍ ആയൂരില്‍ പുതുതായി തുടങ്ങിയ ഒരു വ്യാപാര സ്‌ഥാപനത്തിന്റെ ഉടമയ്‌ക്കും മറ്റ്‌ രണ്ടു പേര്‍ക്കുമെതിരെ ചടയമംഗലം പോലീസ്‌ കേസെടുത്തു.
സമീപ പ്രദേശങ്ങളില്‍ നിന്നും സാമൂഹ്യ വിരുദ്ധരായ ചിലര്‍ ആയൂരിലെത്തി അക്രമം നടത്തുന്നതു സ്‌ഥിര സംഭവമായി മാറിയിരിക്കുകയാണ്‌. ഇവരുമായി ബന്ധപ്പെട്ടവരാണ്‌ ആയൂര്‍ പ്രദേശത്ത്‌ കൂടുതലും തുണിക്കടകളും മൊബൈല്‍ ഷോപ്പുകളും നടത്തുന്നതെന്നാണ്‌ പറയപ്പെടുന്നത്‌.
ആയൂരിലെത്തി അക്രമം കാട്ടുന്നവര്‍ക്ക്‌ ഈ സ്‌ഥാപനങ്ങള്‍ സംരക്ഷണം നല്‍കുന്നതായും പരാതി ഉയരുന്നുണ്ട്‌.
വിവിധ സ്‌ഥലങ്ങളില്‍ നിന്നെത്തി ആയൂരില്‍ അക്രമം കാട്ടുന്നവര്‍ക്കെതിരെ ശക്‌തമായി സംഘടിക്കാനാണ്‌ നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവരുടെ തീരുമാനം.

Ads by Google
Advertisement
Wednesday 15 Aug 2018 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW