Thursday, November 15, 2018 Last Updated 7 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.03 AM

വിവാഹദിനവും മക്കളുടെ ജന്മദിനവും സ്വാതന്ത്ര്യദിനത്തില്‍; ആഘോഷമാക്കി ഒരു കുടുംബം

കിഷോര്‍ മലനട ശാസ്‌താംകോട്ട രാജ്യം ഓഗസ്‌റ്റ് 15 സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ രാജ്യസ്‌നേഹത്തോടൊപ്പം വിവാഹദിനവും മക്കളുടെ ജന്മദിനവും ഒരുപോലെ ആഘോഷമാക്കുകയാണ്‌ പോരുവഴി മലനട വല്യത്തു തെക്കതില്‍ രജീഷ്‌-കല ദമ്പതികള്‍.
ഈ കുടുംബത്തിന്റെ ജീവിതയാത്രയില്‍ ഓഗസ്‌റ്റ് 15 ധന്യമൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ദിനം കൂടിയാണ്‌. 2009 ഓഗസ്‌റ്റ് 15 സ്വാതന്ത്ര്യദിനത്തിലാണു രജീഷിന്റെ ജീവിതത്തിലേക്ക്‌ കല്ലട സ്വദേശി കല വലതുകാല്‍ വച്ചു ജീവിതപങ്കാളിയായത്‌.
തുടര്‍ന്നുള്ള നാളുകളില്‍ രജീഷിന്റെയും കലയുടെയും ജീവിതത്തില്‍ ഓഗസ്‌റ്റ് 15 ഭാഗ്യം സമ്മാനിച്ച ദിനമായിമാറുകയായിരുന്നു.
ഇവരുടെ ഒന്നാം വിവാഹവാര്‍ഷിക ദിനമായ 2010 ഓഗസ്‌റ്റ് 15ന്‌ കല കടിഞ്ഞൂല്‍ പുത്രന്‍ പ്രണവിനു ജന്മം നല്‍കി. 2013-ലെ വീണ്ടുമൊരു ഓഗസ്‌റ്റ് 15നു മകള്‍ നിവേദിതയും ഈ കുടുംബത്തിലെ അതിഥിയായെത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും വിവാഹവാര്‍ഷികവും രണ്ടു മക്കളുടെ ജന്മദിനവും ആഘോഷമാകുന്ന അപൂര്‍വ ഭാഗ്യമാണ്‌ ഈ കുടുംബത്തിന്‌.
രജീഷിന്‌ വിദേശത്താണു ജോലി. കല കിഴക്കേ കല്ലട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയാണ്‌.
മകന്‍ പ്രണവ്‌ മൂന്നാം ക്ലാസിലും മകള്‍ നിവേദിത യു.കെ.ജി വിദ്യാര്‍ഥിയുമാണ്‌. ഇരുവരും ഏഴാംമൈല്‍ സെന്റ്‌ തോമസ്‌ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്‌.

Ads by Google
Advertisement
Wednesday 15 Aug 2018 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW