Tuesday, June 18, 2019 Last Updated 15 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.03 AM

കഞ്ചാവുമായി മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥി പിടിയില്‍

കൊല്ലം: തമിഴ്‌നാട്ടില്‍നിന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന ഒന്നേകാല്‍ കിലോ കഞ്ചാവുമായി മെക്കാനിക്കല്‍ എഞ്ചിനീയറിങ്‌ വിദ്യാര്‍ഥി പിടിയിലായി.
മയ്യനാട്‌ താന്നി സുനാമി ഫ്‌ളാറ്റ്‌ ബ്ലോക്ക്‌ നമ്പര്‍ 44ല്‍ ജീവ(24)യെയാണ്‌ കൊല്ലം എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഐ. നൗഷാദിന്റെനേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌.
സുനാമി ഫ്‌ളാറ്റ്‌കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ കഞ്ചാവ്‌ വില്‍പ്പനനടന്നുവരുന്നതായും 18നും 25നും ഇടയ്‌ക്കു പ്രായമുള്ള ഫ്രീക്കന്മാര്‍ കഞ്ചാവ്‌ ഉപയോഗിച്ചശേഷം സമീപവാസികളെ ശല്യപ്പെടുത്തുന്നതായും ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ റെയ്‌ഡിലാണ്‌ ജീവയെ കഞ്ചാവുമായി പിടികൂടിയത്‌.
തമിഴ്‌നാട്ടില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങിന്‌പഠിച്ചുകൊണ്ടിരുന്ന സമയത്താണ്‌ റും മേറ്റുകളുടെയും മറ്റും പ്രേരണയാല്‍ കഞ്ചാവ്‌ വലിക്കാന്‍ തുടങ്ങിയതെന്നും ആഡംബര ജീവിതത്തിനായി പണത്തിനുവേണ്ടിയാണ്‌ കഞ്ചാവ്‌ വില്‍പ്പന ആരംഭിച്ചതെന്നും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.
തമിഴ്‌നാട്ടില്‍നിന്നും ഒരുകിലോ കഞ്ചാവിന്‌9000 രൂപാ നിരക്കില്‍ വാങ്ങി നാട്ടില്‍ കൊണ്ടുവന്നു ചെറു പൊതികളാക്കിയാണ്‌ വില്‍പ്പന നടത്തുന്നതെന്നും പ്രതി പറഞ്ഞു.
പ്രതിയെകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. റെയ്‌ഡിന്‌ പ്രിവന്റീവ്‌ ഓഫീസര്‍ദിനേശ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ശരത്‌, ദിലീപ്‌കുമാര്‍, രഞ്‌ജിത്‌, ലാല്‍, അനില്‍, ഡ്രൈവര്‍ ആഷിക്ക്‌ എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Wednesday 15 Aug 2018 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW