Friday, September 14, 2018 Last Updated 38 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.03 AM

മോഡി സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു: അമര്‍ജിത്‌ കൗര്‍

കൊല്ലം: രാജ്യത്തിന്റെ സമ്പത്ത്‌ കോര്‍പ്പറേറ്റുകള്‍ക്ക്‌ കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുകയും അതില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ ജാതി, മത, പ്രാദേശിക വികാരങ്ങള്‍ ഇളക്കിവിട്ട്‌ ജനങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്യുകയാണ്‌ മോഡി സര്‍ക്കാരും സംഘപരിവാര്‍ ശക്‌തികളും ചെയ്യുന്നതെന്ന്‌ എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറി അമര്‍ജിത്‌ കൗര്‍. എ.ഐ.ടി.യു.സി. രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭപരിപാടികള്‍ വിശദീകരിക്കാനായി ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സമ്പത്ത്‌ ഉല്‍പ്പാദിപ്പിക്കുന്ന തൊഴിലാളി കൂലിയും മറ്റവകാശങ്ങളും ചോദിക്കുന്നത്‌ അപരാധമായി കാണുന്ന മുതലാളിമാര്‍ക്ക്‌ സര്‍ക്കാരും കൂട്ടുനില്‍ക്കുന്നു. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളും അസംഘടിത മേഖലയിലാണ്‌. അവര്‍ക്ക്‌ അടിസ്‌ഥാന അവകാശങ്ങള്‍ പോലുമില്ല.
തൊഴിലുടമകളുടെ ദയാദാക്ഷിണ്യത്തിന്‌ അവരെ എറിഞ്ഞുകൊടുക്കാനാണ്‌ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.
അതിനുവേണ്ടി തൊഴിലാളിയെ സഹായിക്കുന്ന നിയമങ്ങള്‍ ഓരോന്നായി ഇല്ലായ്‌മ ചെയ്യാന്‍ നീക്കം നടക്കുന്നു. ഭൂമി ഉള്‍പ്പെടയുള്ള പ്രകൃതി സമ്പത്തുകള്‍ കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കുന്നു. ചെറുകിടക്കാര്‍ നടത്തുന്ന നാടന്‍ വ്യവസായങ്ങള്‍ തകര്‍ക്കുന്നു.
അഞ്ച്‌ കോടി തൊഴിലവസരം സൃഷ്‌ടിക്കുമെന്നും അഴിമതി തുടച്ചുനീക്കുമെന്നും കള്ളപ്പണം ഇല്ലാതാക്കുമെന്നും പറഞ്ഞു.
ഒന്നും ചെയ്‌തില്ല. വിദ്യാഭ്യാസത്തിനും, പൊതുജനാരോഗ്യത്തിനും നീക്കിവയ്‌ക്കുന്ന തുക പോലും ഗണ്യമായി വെട്ടിക്കുറച്ചു. ഏത്‌ മതത്തില്‍ വിശ്വസിക്കുന്നതിനും ഭരണഘടന സംരക്ഷണം നല്‍കുന്നു. വിശ്വാസിക്കും അവിശ്വാസിക്കും ഇവിടെ ഒരുപോലെ സ്വാതന്ത്ര്യമുണ്ട്‌. ഒരു മതം മറ്റ്‌ മതങ്ങളെ ആദരിക്കണം. ഒന്ന്‌ മറ്റൊന്നിന്‌ മേലെയല്ല. ന്യൂനപക്ഷങ്ങള്‍ക്ക്‌ പരിരക്ഷവേണം.
ഹിന്ദുമതത്തിലെ പിന്നോക്കക്കാര്‍ക്കുപോലും തുല്യത അംഗീകരിക്കുന്നില്ല. സൗകര്യം കിട്ടുമ്പോഴെല്ലാം അവരെ അപമാനിക്കുകയാണെന്നും അവര്‍ പറഞ്ഞു.
അഡ്വ. ജി. ലാലു അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, വിജയന്‍ കൂനശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 15 Aug 2018 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW