Friday, September 14, 2018 Last Updated 6 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.02 AM

പിറവത്ത്‌ മോഷണ പരമ്പര; ബേക്കറി കുത്തിത്തുറന്ന്‌ കവര്‍ച്ച

uploads/news/2018/08/241441/1.jpg

പിറവം: പിറവം ദേവിപ്പടിക്കു സമീപം പ്രവര്‍ത്തിക്കുന്ന ബേക്കറി കുത്തിത്തുറന്ന്‌ മോഷണം. 15000 ഓളം രൂപയുടെ ചില്ലറയും മൂവായിരത്തോളം രൂപയും, ബദാം പരിപ്പ്‌, ക്യാഷുനട്ട്‌ എന്നിവയും കവര്‍ന്നു. ബേക്കറിയിലെ സി.സി.ടി.വി. ക്യാമറയുടെ ഹാര്‍ഡ്‌ ഡിസ്‌ക് മോഷ്‌ടാക്കള്‍ അഴിച്ചു എടുത്തിട്ടുണ്ട്‌ അതിന്‌ ഏകദേശം ഇരുപതിനായിരത്തോളം രൂപ വില വരും.
ദേവിപ്പടിക്കു സമീപം പ്രവര്‍ത്തിക്കുന്ന കവിത ബേക്കറിയിലാണ്‌ തിങ്കളാഴ്‌ച രാത്രിയില്‍ കവര്‍ച്ച നടന്നത്‌. ബേക്കറിയുടെ പിന്‍വശത്തെ സ്‌റ്റീല്‍ വാതില്‍ കുത്തിത്തുറന്നാണ്‌ കവര്‍ച്ച നടന്നത്‌. രാവിലെ 8.30 ന്‌ കട തുറന്നപ്പോഴാണ്‌ കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്‌.
തിങ്കളാഴ്‌ച രാത്രി 9.30 ന്‌ കട അടച്ചു തുടര്‍ന്ന്‌ ബേക്കറിയിലേക്ക്‌ സാധനങ്ങള്‍ വയ്‌ക്കുന്നതിന്‌ വേണ്ടി 11 മണിക്ക്‌ വീണ്ടും തുറന്നിരുന്നുവെന്നും ബേക്കറി ഉടമ കലേഷ്‌ പറഞ്ഞു. അതിനു ശേഷമാണ്‌ കവര്‍ച്ച നടന്നിരിക്കുന്നത്‌.
പിറവം സി.ഐ. പി.കെ. ശിവന്‍കുട്ടി, എസ്‌.ഐ. വി.ഡി. റെജി രാജ്‌ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്‌ഥലത്തെത്തിയിരുന്നു. ആലുവയില്‍ നിന്നും ജെസ്‌റ്റിന്‍ ജോസഫിന്റെ നേതൃത്വത്തിലെത്തിയ വിരലടയാള വിദഗ്‌ധര്‍ തെളിവുകള്‍ ശേഖരിച്ചു.
അതുപേലെ തിങ്കളാഴ്‌ച രാത്രിയില്‍ ഓണക്കൂര്‍ പാണ്ഡ്യന്‍പാറ ദേവീക്ഷേത്രത്തിലെ ചുറ്റമ്പലത്തില്‍ രണ്ട്‌ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന്‌ പണം കവര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 15 Aug 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW