Thursday, November 15, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.02 AM

വധശ്രമം: ബി.ജെ.പി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറസ്‌റ്റില്‍

വൈപ്പിന്‍ : ബി.ജെ.പി പള്ളിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വധശ്രമത്തിനു അറസ്‌റ്റിലായി. മുനമ്പം തെക്കേടത്ത്‌ വീട്ടില്‍ ഷിബിന്‍ലാല്‍ (34) ആണ്‌ അറസ്‌റ്റിലായത്‌. തിങ്കളാഴ്‌ച എടവനക്കാട്‌ സെയ്‌ത് മുഹമ്മദ്‌ റോഡില്‍ വെച്ച്‌ തോപ്പുംപടി സ്വദേശിയായ ലൂദര്‍ ബെന്‍ എന്നയാളെ ആക്രമിച്ച്‌ തലക്കു പരിക്കേല്‍പ്പിച്ചതിനു ഞാറക്കല്‍ എസ്‌ ഐ ആര്‍. രഗീഷ്‌കുമാറാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. കൂട്ടു പ്രതികളായ പള്ളിപ്പുറം സ്വദേശികള്‍ ജ്യോതിഷ്‌, സനൂപ്‌ എന്നിവര്‍ ഒളിവിലാണെന്ന്‌ പോലീസ്‌ പറഞ്ഞു. ചാത്തങ്ങാട്‌ ബീച്ചില്‍ ഒരു ഹോംസേ്‌റ്റ ലീസിനെടുത്ത്‌ നടത്തുകയാണ്‌ ആക്രമത്തിനിരയായ ലൂദര്‍ബെന്‍. കുറച്ച്‌ ദിവസം മുമ്പ്‌ ഒരു കുടുംബപ്രശ്‌നം ഒത്ത്‌ തീര്‍പ്പിലാക്കാന്‍ ഷിബിന്‍ലാലും കൂട്ടുകാരും തോപ്പുംപടിയിലെത്തിയിരുന്നു.
അവിടെ വെച്ച്‌ തര്‍ക്കം ഉണ്ടാകുകയും ലൂദര്‍ബെന്നും കൂട്ടരും ചേര്‍ന്ന്‌ ഷിബിന്‍ലാലിനെയും കൂട്ടരെയും മര്‍ദ്ദിക്കുകയും ചെയ്‌തുവത്രേ. ഇത്‌ സംബന്ധിച്ച്‌ തോപ്പുംപടി പോലീസ്‌ സേ്‌റ്റഷനില്‍ പരാതിയുണ്ടെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഇതിനിടയിലാണ്‌ തിങ്കളാഴ്‌ച സെയ്‌തുമുഹമ്മദ്‌ റോഡിലെ ഒരു കടയില്‍ നിന്നിരുന്ന ലൂദര്‍ബെന്നിനെ മുന്‍ വൈരാഗ്യം വെച്ച്‌ ഷിബിന്‍ലാലും കൂട്ടരും ആക്രമിച്ചത്‌. ആക്രമത്തില്‍ മുറിവേറ്റതിനാല്‍ തലക്ക്‌ പുറകിലും കണ്ണിനുതാഴെയും തുന്നലിട്ടിട്ടുണ്ട്‌ . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

Ads by Google
Advertisement
Wednesday 15 Aug 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW