Monday, November 19, 2018 Last Updated 6 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.02 AM

കോഴിതുരുത്തില്‍ വീണ്ടും വെള്ളം കയറി

പറവൂര്‍: പുത്തന്‍വേലിക്കര പഞ്ചായത്തിലെ കോഴിതുരുത്തിലെ ചില പ്രദേശങ്ങളില്‍ ഇന്നലെ വീണ്ടും വെള്ളം കയറി. കഴിഞ്ഞ ദിവസം ചെറുകടപ്പുറം തെനപ്പുറം ഭാഗങ്ങളില്‍ വീണ്ടും വെള്ളം കയറിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന്‌ വീടുകളില്‍ തിരിച്ചെത്തിയിരുന്നു.
വീടുകളില്‍ അടിഞ്ഞുകൂടിയിരുന്ന ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്‌ത് ഒരുവിധം താമസ യോഗ്യമാക്കി വരുന്നതിനിടയിലാണ്‌ വീണ്ടും വെള്ളത്തിന്റെ വരവ്‌. കോഴി തുരുത്തിന്റെ വാലറ്റത്താണ്‌ ഇന്നലെ വെള്ളം കയറിയത്‌.
ദുരിതാശ്വാസ ക്യാമ്പുകള്‍ അടച്ചതിനാല്‍, വീണ്ടും ക്യാമ്പുകള്‍ തുറക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ്‌ അധികൃതര്‍. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. ലാജു, വാര്‍ഡ്‌ മെമ്പര്‍ കെ.സി. ജോയി എന്നിവര്‍ സ്‌ഥലത്തെത്തി സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചു. തല്‍ക്കാലം കുടുംബങ്ങളെ അടുത്തുള്ള ബന്ധുവീടുകളിലേക്കു മാറ്റിപാര്‍പ്പിക്കാനാണ്‌ നീക്കം.
സ്‌ഥിതിഗതികള്‍ ഗുരുതരമാകുകയാണെങ്കില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നകാര്യം പരിഗണിക്കുമെന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. ലാജു പറഞ്ഞു.

Ads by Google
Advertisement
Wednesday 15 Aug 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW