Monday, November 19, 2018 Last Updated 11 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.26 AM

നജീബിന്റെ സത്യസന്ധത ജോസുകുട്ടിക്ക്‌ നല്‍കിയത്‌ പഴ്‌സല്ല, ജീവിതം

uploads/news/2018/08/241377/4.jpg

കുട്ടനാട്‌: നജീബിന്റെ സത്യസന്ധതയില്‍ ജോസുകുട്ടിക്കു ലഭിച്ചതു നഷ്‌ടമായീന്ന്‌ കരുതിയ ജീവിതം. വിദേശത്തെ ജോലിയുടെ രേഖകളും, ബാങ്ക്‌ രേഖകളും, ലൈസന്‍സുകളും അടങ്ങിയ പഴ്‌സാണു ചവറ പോലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി യുവാവ്‌ തിരികെ നല്‍കിയത്‌.
വിദേശത്തുനിന്നു നാട്ടിലേക്കുതിരിച്ച ചമ്പക്കുളം വൈശ്യംഭാഗം തെക്കുംതറ വീട്ടില്‍ ജോസുകുട്ടിയുടെ പഴ്‌സാണ്‌ ചവറ പുതുക്കാട്‌ അമ്പലത്തില്‍ കിഴക്കേതില്‍ നജീബ്‌ എസ്‌ കരീം കണ്ടെടുത്തു നല്‍കിയത്‌. സൗദിയില്‍ ജോലി ചെയ്യുന്ന ജോസുകുട്ടി കമ്പനിയുടെ ആവശ്യത്തിന്‌ മുംബയില്‍ എത്തിയപ്പോഴാണു മകനെ കാണാനുള്ള ആഗ്രഹത്തില്‍ കൊച്ചിയിലെത്തിയത്‌. കൊച്ചിയില്‍നിന്ന്‌ കെ.എസ്‌.ആര്‍.ടി.സി. ബസില്‍ നാട്ടിലേക്കു തിരിച്ച ജോസുകുട്ടി പഴ്‌സ്‌ ബസില്‍ മറന്നുവെച്ചു. ഇതേ ബസില്‍ ഒപ്പം യാത്ര ചെയ്‌തിരുന്ന നജീബിന്‌ പഴ്‌സ്‌ ലഭിച്ചു.
വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ വിദേശ തിരിച്ചറിയല്‍ രേഖയായ അക്കാമ, നാട്ടിലെയും വിദേശത്തെയും ഡ്രൈവിങ്‌ ലൈസന്‍സ്‌, ബാങ്ക്‌ കാര്‍ഡുകള്‍, ഇരുരാജ്യത്തെയും കറന്‍സിയായ 20000 രൂപ, എന്നിവയാണുണ്ടായിരുന്നത്‌. തുടര്‍ന്ന്‌ ചവറ പോലീസ്‌ സ്‌റ്റേഷനില്‍ വിവരം ധരിപ്പിച്ചു. സിവില്‍ പോലീസ്‌ ഓഫീസര്‍ ജോയി നടത്തിയ അന്വേഷണത്തില്‍ ഉടമയെ കണ്ടെത്തി. രണ്ടു ദിവസത്തിനകം വിദേശത്തു തിരികെ എത്തേണ്ട ജോസുകുട്ടി രേഖകള്‍ കണ്ടെത്താനാകാതെ വിഷമിക്കുന്നതിനിടയില്‍ ആണ്‌ സ്‌റ്റേഷനില്‍ നിന്ന്‌ അറിയിപ്പ്‌ ലഭിക്കുന്നത്‌. ചവറ എസ്‌.ഐ ഷെഫീക്കിന്റെ കൈയില്‍ നിന്ന്‌ ജോസുകുട്ടി പഴ്‌സ്‌ ഏറ്റുവാങ്ങി.

Ads by Google
Advertisement
Wednesday 15 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW