Sunday, November 18, 2018 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.26 AM

വാര്‍ധക്യം തളര്‍ത്താത്ത മനസുമായി ക്യാമ്പിലെ പാചകപ്പുരയില്‍ തിലകമ്മ

uploads/news/2018/08/241376/3.jpg

എടത്വാ: വാര്‍ധക്യം തളര്‍ത്താത്ത മനസുമായി ദുരിതാശ്വസ ക്യാമ്പിലെ പാചകപ്പുരയില്‍ തിലകമ്മ. 84 വയസ്‌ പിന്നിട്ട തലവടി കൊപ്പാറ തിലകമ്മയാണു തലവടി ഗവ. ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലെ നൂറുകണക്കിന്‌ ആളുകള്‍ക്കുവേണ്ടി ഭക്ഷണം തയാറാക്കുന്നത്‌.
പരിഭവമോ പരാതിയോ ഇല്ലാതെ തിലകമ്മ അവകാശം പോലെയാണ്‌ ക്യാമ്പിലെ അംഗങ്ങള്‍ക്ക്‌ ഭക്ഷണം തയാറാക്കി നല്‍കുന്നത്‌. ഉപ്പോ, എരിവേ കൂടിയോ എന്ന്‌ രുചിച്ചു നോക്കണ്ട ഈ അമ്മയ്‌ക്ക്‌. എല്ലാം പാകത്തിനു തയാറാക്കും.
പാകം ചെയ്യുന്ന ഭക്ഷണം ക്യാമ്പിലെ അംഗങ്ങള്‍ രുചിയോടെ കഴിക്കുമ്പോഴുണ്ടാകുന്ന സംതൃപ്‌തിയാണ്‌ തിലകമ്മയ്‌ക്കാവശ്യം.
ക്യാമ്പ്‌ തുടങ്ങിയപ്പോള്‍ മുതല്‍ ഈ അവകാശം മറ്റൊരാള്‍ക്ക്‌ നല്‍കാനോ, വീതം വയ്‌ക്കാനോ തിലകമ്മ തയാറല്ല.
വിവാഹത്തിനോ, മരണാനന്തര ചടങ്ങിനോ എന്തുമാകട്ടേ തിലകമ്മയുടെ അകമഴിഞ്ഞ സഹകരണമാണു നാട്ടുകാര്‍ക്ക്‌ ലഭിക്കുന്നത്‌.

Ads by Google
Advertisement
Wednesday 15 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW