Monday, November 19, 2018 Last Updated 26 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.26 AM

മരക്കൊമ്പ്‌ വീണ്‌ വിദ്യാര്‍ഥിക്കു പരുക്ക്‌

uploads/news/2018/08/241374/1.jpg

അമ്പലപ്പുഴ: പനിക്കു ചികിത്സ തേടിയെത്തിയ കുട്ടിയുടെ ദേഹത്ത്‌ മരക്കൊമ്പ്‌ ഒടിഞ്ഞു വീണു പരുക്കേറ്റു. പുറക്കാട്‌ കരൂര്‍ പുത്തന്‍ പറമ്പില്‍ ഷാജി- ലേജ ദമ്പതികളുടെ മകന്‍ യദുകൃഷ്‌ണ (13)നാണു പരുക്കേറ്റത്‌.
ഇന്നലെ രാവിലെ ഒമ്പതോടെ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത്‌ ട്രെയിനിങ്‌ സെന്ററിലായിരുന്നു അപകടം. പുറക്കാട്‌ എസ്‌.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ്‌ വിദ്യാര്‍ഥിയായ യദുകൃഷ്‌ണന്‍ സൈക്കിളിലാണ്‌ ആശുപത്രിയിലെത്തിയത്‌.
ഒ.പി. ബ്ലോക്കിലേക്ക്‌ പോകുന്നതിനിടെ സമീപത്തെ കാര്‍ ഷെഡിനരികില്‍ നിന്ന തണല്‍ മരത്തിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞ്‌ കുട്ടിയുടെ ദേഹത്ത്‌ വീഴുകയായിരുന്നു. ഈ സമയം മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ്‌ കാര്‍ പാര്‍ക്ക്‌ ചെയ്യുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌. നടുവിനു ഗുരുതര പരുക്കേറ്റ കുട്ടിയെ പ്രാഥമിക ചികിത്സയ്‌ക്കുശേഷം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. പിന്നീട്‌ തകഴിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ്‌ മരക്കൊമ്പുകള്‍ വെട്ടിമാറ്റി.
ആശുപത്രി പരിസരത്ത്‌ അപകടകരമായ രീതിയില്‍ ഇനിയും തണല്‍ മരങ്ങള്‍ നില്‍പ്പുണ്ട്‌. രോഗികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത്‌ ഇവ അടിയന്തിരമായി വെട്ടിമാറ്റണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 15 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW