Friday, September 14, 2018 Last Updated 4 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.26 AM

കയര്‍ തൊഴിലാളി ക്ഷേമനിധി; വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം ചെയ്‌തു

ആലപ്പുഴ: കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനവും വിവിധ ക്ഷേമ ആനുകൂല്യങ്ങളുടെ വിതരണവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. വേണുഗോപാല്‍ അമ്പലപ്പുഴയില്‍ നിര്‍വഹിച്ചു.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്‌ വാങ്ങിയ 80 പേരുള്‍പ്പടെ 343 വിദ്യാര്‍ഥികള്‍ക്കായി ആറു ലക്ഷത്തില്‍പ്പരം രൂപയാണു വിതരണം ചെയ്‌തത്‌. ഒപ്പം പ്രസവ ധനസഹായമായി നാലുപേര്‍ക്ക്‌ 15000- രൂപ വീതവും, വിരമിക്കല്‍ ആനുകൂല്യമായി രണ്ടുപേര്‍ക്ക്‌ 11000 - രൂപ വീതവും വിതരണം ചെയ്‌തു.
ഈ ഇനത്തില്‍ രണ്ട്‌ കോടിയോളം രൂപയുടെ വിരമിക്കല്‍ ആനുകൂല്യം 2016-17 വര്‍ഷത്തില്‍ വിതരണം ചെയ്‌തു. കാലവര്‍ഷക്കെടുതി കണക്കിലെടുത്ത്‌ ഈ വര്‍ഷത്തെ ആനുകൂല്യങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലെത്തിയാകും വിതരണം ചെയ്യുക. പറവൂര്‍ ഇ.എം.എസ്‌. ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ പി.കെ. കൃഷ്‌ണന്‍ അധ്യക്ഷനായി.
പുന്നപ്ര വടക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുവര്‍ണ പ്രതാപന്‍, വൈസ്‌ പ്രസിഡന്റ്‌ വി.കെ വിശ്വനാഥന്‍, കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി എം. സത്യപാലന്‍, ബി.കെ.എം.യു ജില്ലാ സെക്രട്ടറി) ആര്‍. അനില്‍ കുമാര്‍, കെ.കെ.റ്റി.എഫ്‌.എസ്‌.ടി.യു. ജില്ലാ സെക്രട്ടറി കെ. ബഷീര്‍, എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 15 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW