Friday, September 14, 2018 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.26 AM

ജനാധിപത്യ മൂല്യങ്ങളുടെ പ്രസക്‌തി വര്‍ധിക്കുന്നു: അമര്‍ജിത്ത്‌ കൗര്‍

ആലപ്പുഴ: ദേശീയ തലത്തില്‍ ജനാധിപത്യ മൂല്യങ്ങളുടെ പ്രസക്‌തി വര്‍ധിക്കുകയാണെന്ന്‌ എ.ഐ.ടി.യു.സി. ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത്ത്‌ കൗര്‍. ഓള്‍ ഇന്ത്യ പ്രോഗ്രസീവ്‌ മൂവ്‌മെന്റ്‌ ആലപ്പുഴ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ഗസ്‌റ്റ്‌ ഹൗസില്‍ നടത്തിയ സമകാലിന രാഷ്ര്‌ടീയത്തില്‍ ജനങ്ങളുടെ പങ്ക്‌ എന്ന വിഷയത്തില്‍ നടന്ന സംവാദം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ കര്‍ത്തവ്യം മറന്നാല്‍ രാജ്യ പുരോഗതി സാധ്യമാകാതെവരും. യോഗി ആദിത്യനാഥിനെ പോലുള്ള ഭരണകര്‍ത്താക്കള്‍ക്ക്‌ ഇത്തരം മനോവിചാരമുള്ളവരാണ്‌.
ഫാസിസവും നാസിസവും രാജ്യത്തെ അടക്കിവാഴുകയാണ്‌. ഇതിനെതിരെയെല്ലാം പ്രതികരിക്കേണ്ട ഉചിതമായ സമയമാണ്‌ ഇതെന്നും അവര്‍ പറഞ്ഞു.
എ.ഐ.ടി.യു. സി സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, സി.പി.ഐ. ജില്ലാ അസിസ്‌റ്റന്റ്‌ സെക്രട്ടറിമാരായ പി.വി സത്യനേശന്‍, ജി. കൃഷ്‌ണപ്രസാദ്‌, പ്രോഗ്രസീവ്‌ മൂവ്‌മെന്റ്‌ ആലപ്പുഴ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ആര്‍. സുരേഷ്‌, സെക്രട്ടറി പ്രേംസായി ഹരിദാസ്‌, പി. ജ്യോതിസ്‌, വി. മോഹന്‍ദാസ്‌, വി.എം. ഹരിഹരന്‍, പി.പി. ഗീത, ഡി.പി. മധു, കേണല്‍ ബി.എം നായര്‍, എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 15 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW