Friday, November 16, 2018 Last Updated 16 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.34 AM

തെരുവുനായ്‌ക്കള്‍ പിറവം റോഡ്‌ റെയില്‍വേ സ്‌റ്റേഷനു ഭീഷണി

uploads/news/2018/08/241116/3.jpg

വൈക്കം: പിറവം റോഡ്‌ റെയില്‍വേ സ്‌റ്റേഷന്‌ ഭീഷണിയായി തെരുവ്‌ നായ്‌ക്കള്‍. റെയില്‍വേ വികസനത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കായി പണികഴിപ്പിച്ച ഓവര്‍ ബ്രിഡ്‌ജില്‍ പോലും നായ്‌ക്കളുടെ ശല്യം രൂക്ഷമാണ്‌. രാത്രിയിലെത്തുന്ന യാത്രക്കാരാണ്‌ ഇതില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്‌.
കഴിഞ്ഞ ദിവസം കോച്ചിങ്‌ ക്യാമ്പിനു പോയ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നായ്‌ക്കള്‍ ചീറിപ്പാഞ്ഞെത്തിയിരുന്നു. രക്ഷിതാക്കളുടെ രക്ഷാപ്രവര്‍ത്തനമാണ്‌ പലരെയും നായ്‌ക്കളില്‍ നിന്ന്‌ കടിയേല്‍ക്കാതെ രക്ഷിച്ചത്‌.
വെള്ളൂര്‍ പഞ്ചായത്തില്‍ തെരുവ്‌ നായശല്യം വളരെയധികം പ്രയാസങ്ങളാണ്‌ ജനങ്ങള്‍ക്ക്‌ ഉണ്ടാക്കുന്നത്‌. ഹിന്ദുസ്‌ഥാന്‍ ന്യൂസ്‌പ്രിന്റ്‌ ഫാക്‌ടറിയുടെ കാടുകളില്‍ നായ്‌ക്കള്‍ വിഹരിക്കുകയാണ്‌. പഞ്ചായത്തിലെ പ്രധാന റോഡുകളിലെല്ലാം ഇരുചക്ര വാഹനങ്ങളുള്‍പ്പെടെയുള്ളവര്‍ ഇവരുടെ ശല്യം മൂലം അപകടത്തില്‍പെടുന്നു.
ന്യൂസ്‌പ്രിന്റ്‌ റോഡ്‌, ഇറുമ്പയം റോഡ്‌, മേവെള്ളൂര്‍, ചന്ദ്രാമല, എച്ച്‌.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സ്‌ പരിസരം എന്നിവിടങ്ങളിലെല്ലാം നായ്‌ക്കള്‍ അഴിഞ്ഞുനടക്കുകയാണ്‌. പ്രശ്‌നത്തിന്റെ തീവ്രത ഇത്രയധികം വര്‍ധിച്ചിട്ടും പഞ്ചായത്ത്‌ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക്‌ ഒരു അനക്കവുമില്ല. പുലര്‍ച്ചെ സമയങ്ങളില്‍ പത്രവിതരണം നടത്തുന്നവരും നായ്‌ക്കളുടെ ശല്യം മൂലം ബുദ്ധിമുട്ടുന്നു. വിഷയത്തില്‍ അടിയന്തിര ഇടപെടലുകള്‍ വേണമെന്നതാണ്‌ നാടിന്റെ പൊതുവായ ആവശ്യം.

Ads by Google
Advertisement
Tuesday 14 Aug 2018 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW