Friday, November 16, 2018 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.34 AM

പോരാട്ടം അനിവാര്യം: അമര്‍ജിത്‌ കൗര്‍

uploads/news/2018/08/241115/2.jpg

വൈക്കം: സംഘ്‌പരിവാറിന്റെ ലക്ഷ്യങ്ങളും താല്‍പ്പര്യങ്ങളും നടപ്പാക്കുന്ന നരേന്ദ്ര മോഡി രാജ്യത്തെ ഗുരുതരമായ സാഹചര്യത്തിലേക്ക്‌ എത്തിച്ചിരിക്കുകയാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ ശക്‌തമായ ജനകീയ മുന്നേറ്റങ്ങള്‍ ആവശ്യമാണെന്നും എ.ഐ.ടി.യു.സി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത്‌ കൗര്‍. രാജ്യത്തെ രക്ഷിക്കൂ, തൊഴിലാളികളെ രക്ഷിക്കൂ എന്ന സന്ദേശവുമായി എ.ഐ.ടി.യു.സി നടപ്പാക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ പ്രചാരണാര്‍ത്ഥം വൈക്കത്തു നടത്തിയ തൊഴിലാളി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മണ്ഡലം പ്രസിഡന്റ്‌ കെ.അജിത്ത്‌ അധ്യക്ഷത വഹിച്ചു. ബിനോയ്‌ വിശ്വം എം.പി, എ.ഐ.ടി.യു.സി സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍, സി.കെ ശശിധരന്‍, വി.ബി ബിനു, സി.കെ ആശ എം.എല്‍.എ, വി.കെ സന്തോഷ്‌ കുമാര്‍, ടി.എന്‍ രമേശന്‍, ലീനമ്മ ഉദയകുമാര്‍, പി.സുഗതന്‍, ഡി.രഞ്‌ജിത്‌കുമാര്‍, എം.ഡി ബാബുരാജ്‌, കെ.എസ്‌ രത്‌നാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 14 Aug 2018 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW