Saturday, December 15, 2018 Last Updated 59 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.34 AM

കേരളം രാജ്യത്തിന്റെ വൈജ്‌ഞാനിക തലസ്‌ഥാനമാകും: ശത്രുഘ്‌നന്‍ സിന്‍ഹ

uploads/news/2018/08/241114/1.jpg

കോട്ടയം: കേരളം രാജ്യത്തിന്റെ വൈജ്‌ഞാനിക തലസ്‌ഥാനമാകും മുന്‍ കേന്ദ്രമന്ത്രി ശത്രുഘ്‌നന്‍സിന്‍ഹ. വണ്‍ എം.പി വണ്‍ ഐഡിയ പുരസ്‌ക്കാര സമര്‍പ്പണ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോസ്‌ കെ.മാണിയോടുള്ള പ്രത്യേക ഇഷ്‌ടംകൊണ്ടാണ്‌ സ്വന്തം മണ്‌ഡലത്തിലെ മെഗാ മെഡിക്കല്‍ക്യാമ്പ്‌ മാറ്റിവെച്ച്‌ താന്‍ ഈചടങ്ങിന്‌ എത്തിയത്‌. എല്ലാ പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്കും മാതൃകയാണ്‌ ജോസ്‌ കെ.മാണിയുടെ വണ്‍ എം.പി വണ്‍ ഐഡിയ പദ്ധതി എന്നും സിന്‍ഹ പറഞ്ഞു.
ഒന്നാം സ്‌ഥാനം ലഭിച്ച പാത്താമുട്ടം സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിലെ ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ്‌ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ രണ്ടര ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തിപത്രവും രണ്ടാം സ്‌ഥാനം ലഭിച്ച പാമ്പാടി ആര്‍.ഐ.ടിയിലെ വിദ്യാര്‍ഥികള്‍ക്ക്‌ ഒന്നര ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തിപത്രവും മൂന്നാം സ്‌ഥാനം ലഭിച്ച സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തിപത്രവും നാല്‌ മുതല്‍ എട്ട്‌ വരെ സ്‌ഥാനം ലഭിച്ചവര്‍ക്ക്‌ പ്രത്യേക പ്രശസ്‌തി പത്രവും ശത്രുഘന്‍സിന്‍ഹ സമ്മാനിച്ചു.
കൊതുകുനിര്‍മാര്‍ജനം സംബന്ധിച്ച്‌ വ്യത്യസ്‌തമായ കണ്ടുപിടുത്തം അവതരിപ്പിച്ച മൗണ്ട്‌ കാര്‍മല്‍ സ്‌ക്കൂളിലെ സ്വാതി മോഹന്‌ ജോസ്‌ കെ.മാണി എം.പി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം പി.സി മുസ്‌തഫ സമ്മാനിച്ചു.
എം.പിയുടെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ കലക്‌ടര്‍ ഡോ.ബി.എസ്‌ തിരുമേനി , മഹാത്മാഗാന്ധി സര്‍വകലാശാല പ്ര?വൈസ്‌ ചാന്‍സിലര്‍ ഡോ.സാബു തോമസ്‌, കേരളാ സ്‌റ്റാര്‍ട്ട്‌ അപ്പ്‌ മിഷന്‍ ഡയറക്‌ടര്‍ ഡോ.സജി ഗോപിനാഥ്‌, കെ.ഇ സ്‌കള്‍ പ്രിന്‍സിപ്പല്‍ ഫാ.ജെയിംസ്‌ മുല്ലശേരി, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ടെസ്‌ പി.മാത്യു, സംഘാടക സമിതി ചെയര്‍മാന്‍ .പ്രമോദ്‌ നാരായണ്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 14 Aug 2018 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW