Sunday, November 18, 2018 Last Updated 17 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.32 AM

സ്വകാര്യ ബസ്‌ ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞു

വൈക്കം: സ്വകാര്യ ലിമിറ്റഡ്‌ സേ്‌റ്റാപ്പ്‌ ബസ്‌ ഇടിച്ച്‌ പെട്ടി ഓട്ടോറിക്ഷ റോഡില്‍ തലകീഴായി മറിഞ്ഞു.
സംഭവത്തില്‍ ഡ്രൈവര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ 7.15ന്‌ കാട്ടിക്കുന്നിലാണ്‌ അപകടം. വൈക്കം കാരയില്‍ തേക്കുംപറമ്പില്‍ ഷുക്കൂര്‍ ആണ്‌ അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ടത്‌.
നഗരസഭക്ക്‌ സമീപം ഫ്രൂട്ട്‌സ്‌ കച്ചവടം നടത്തുന്ന ഷുക്കൂര്‍ സാധനങ്ങള്‍ എടുക്കുവാന്‍ എറണാകുളം മാര്‍ക്കറ്റിലേക്ക്‌ പോകുംവഴിയാണ്‌ അപകടം. സംഭവമറിഞ്ഞ്‌ വന്‍ജനക്കൂട്ടമാണ്‌ ഇവിടെ തടിച്ചുകൂടിയത്‌.
ഓട്ടോറിക്ഷക്ക്‌ ചെറിയ തകരാര്‍ സംഭവിച്ചതൊഴിച്ചാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും അപകടത്തില്‍ ഉണ്ടായില്ല.

Ads by Google
Advertisement
Tuesday 14 Aug 2018 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW