Thursday, November 22, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.30 AM

ഗതാഗത നിയന്ത്രണം ഒഴിവാക്കാന്‍ തീരുമാനമായി

പുനലൂര്‍: ചെങ്കോട്ട ദേശീയപാതയിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കാന്‍ എം.എസ്‌.എല്‍ വളവിലെ പാറ നീക്കം ചെയ്യുന്നതിന്‌ സത്വരനടപടി സ്വീകരിക്കാന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. വിളിച്ചുചേര്‍ത്ത റെയില്‍വേയുടെയും ദേശീയപാതയുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ തീരുമാനമായി. ഗതാഗത നിയന്ത്രണത്തിന്‌ ആധാരമായ എം.എസ്‌.എല്‍ വളവിലെ പാറ നീക്കം ചെയ്യുക എന്നതാണ്‌ അടിയന്തരമായി ചെയ്യേണ്ടതെന്ന്‌ യോഗം വിലയിരുത്തി. എം.എസ്‌.എല്‍ വളവിലെ 180 മീറ്റര്‍ നീളത്തില്‍ താഴെ തലത്തില്‍ മൂന്നു മീറ്റര്‍ വീതിയില്‍ പാറ മാറ്റുവാനുള്ള പ്രവൃത്തി റെയില്‍വേ ഡെപ്പോസിറ്റ്‌ വര്‍ക്കായി ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനായി ദേശീയപാത അധികാരികള്‍ റെയില്‍വേയെ താല്‍പര്യം അറിയിക്കുകയും അതിന്റെ അടിസ്‌ഥാനത്തില്‍ റെയില്‍വേ തയാറാക്കുന്ന എസ്‌റ്റിമേറ്റ്‌ പ്രകാരം തുക ഡെപ്പോസിറ്റ്‌ ചെയ്യുകയും വേണം. ഏതെങ്കിലും സാങ്കേതികമോ ഭരണപരമോ ആയ കാരണങ്ങളാല്‍ റെയില്‍വേയ്‌ക്കു പ്രവൃത്തി ഏറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ പാറ നീക്കം ചെയ്യുന്നതിനുള്ള അനുമതി ദേശീയപാത അധികൃതര്‍ക്കു നല്‍കാനും ധാരണയായി. പ്രവൃത്തി നടപ്പാക്കാനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള എം.എസ്‌.എല്‍ വളവ്‌ ഒഴിവാക്കി പാതയുടെ വീതി ഇരുവശത്തും വര്‍ധിപ്പിച്ച്‌ റോഡ്‌ പൂര്‍ണമായും പുനരുദ്ധരിക്കുന്നതനുള്ള ഒരു പദ്ധതി മരാമത്ത്‌ വിഭാഗം തയാറാക്കിയാല്‍ അതിനാവശ്യമായ അടിയന്തര ഫണ്ട്‌ ദേശീയപാതാ മന്ത്രാലയത്തില്‍ നിന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമെന്ന്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉറപ്പ്‌ നല്‍കി. ഇതു സംബന്ധിച്ച വ്യക്‌തമായ കര്‍മപരിപാടി തയാറാക്കി സമര്‍പ്പിക്കാമെന്ന്‌ ദേശീയപാത വിഭാഗം ഉദ്യോഗസ്‌ഥര്‍ ഉറപ്പുനല്‍കി.
എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നാഷണല്‍ ഹൈവേ കൊല്ലം എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ഡോ. എ. സിനി, സതേണ്‍ റെയില്‍വേ മധുര സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ പ്രഭാകരന്‍, ചെങ്കോട്ട അസിസ്‌റ്റന്റ്‌ ഡിവിഷണല്‍ എന്‍ജിനീയര്‍ എസ്‌. മുത്തുകുമാര്‍, ചെങ്കോട്ട സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (വര്‍ക്ക്‌സ്) എസ്‌. മുഹമ്മദ്‌ യൂസഫ്‌, പുനലൂര്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (റെയില്‍വേ) എന്‍. സുബ്രഹ്‌മണ്യം, പുനലൂര്‍ നാഷണല്‍ ഹൈവേ സബ്‌ ഡിവിഷന്‍ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ പി.ആര്‍. നിഷ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 14 Aug 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW