Friday, September 14, 2018 Last Updated 38 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.30 AM

സര്‍ക്കാര്‍ കശുവണ്ടി തൊഴിലാളികളെ പട്ടിണിയിലാക്കി: പി.സി. വിഷ്‌ണുനാഥ്‌

കൊല്ലം: അടഞ്ഞുകിടക്കുന്ന മുഴുവന്‍ കശുവണ്ടി ഫാക്‌ടറികളും തുറന്നു പ്രവര്‍ത്തിക്കുമെന്നും നഷ്‌ടപ്പെട്ട ആനുകൂല്യങ്ങള്‍ പുനഃസ്‌ഥാപിക്കുമെന്നും കപട വാഗ്‌ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ തൊഴിലാളികളെ പട്ടിണിയിലാക്കിയെന്ന്‌ എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്‌ണുനാഥ്‌ പറഞ്ഞു.
കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ്‌ (ഐ.എന്‍.ടി.യു.സി) വാഹന പ്രചാരണ ജാഥയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം അയത്തില്‍ കാഷ്യു കോര്‍പറേഷനില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ വിവിധ സാമൂഹ്യ സരുക്ഷാ പെന്‍ഷന്‍ പദ്ധതികളും, ഇ.എസ്‌.ഐ. സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യങ്ങളും പി.എഫ്‌ പെന്‍ഷന്‍ പദ്ധതി ഉള്‍പ്പെടെ അട്ടിമറിക്കപ്പെട്ടു. ഇതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തയാറാകുന്നില്ലെന്നു മാത്രമല്ല സ്വകാര്യ മുതലാളിമാര്‍ക്ക്‌ സര്‍ക്കാര്‍ ഖജനാവിലെ പണം മുടക്കി ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. സവിന്‍ സത്യന്‍ അധ്യക്ഷത വഹിച്ചു. അജിത്‌ ബേബി, അഡ്വ. എ. ഷാനവാസ്‌ഖാന്‍, പ്രഫ. ഇ. മേരിദാസന്‍, മംഗലത്ത്‌ രാഘവന്‍നായര്‍, ഡി.സി.സി ഭാരവാഹികളായ വിപിനചന്ദ്രന്‍, ശ്രീകുമാര്‍, അന്‍സര്‍ അസീസ്‌, ആദിക്കാട്‌ മധു, യൂണിയന്‍ ഭാരവാഹികളായ സുബാഷ്‌, പെരിനാട്‌ മുരളി, ഹരിദാസ്‌, ആര്‍. രാജ്‌ മോഹന്‍, ശശിധരന്‍പിള്ള, കെ.ബി. ഷഹാല്‍, ഷഫീഖ്‌ കിളികൊല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 14 Aug 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW