Sunday, November 18, 2018 Last Updated 20 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.29 AM

ശാന്തിഗിരിയില്‍ ഭൂമിയിലും വീടുകള്‍ക്കും വിള്ളല്‍; ജിയോളജിസ്‌റ്റ് അധികൃതര്‍ പരിശോധന നടത്തി

പേരാവൂര്‍:കേളകം പഞ്ചായത്തിലെ അടയ്‌ക്കാത്തോട്‌ ശാന്തിഗിരിയില്‍ ഭൂമിയിലും വീടുകള്‍ക്കും വിളളല്‍ കണ്ടതിനെ തുടര്‍ന്ന്‌ താമസക്കാരെ ക്യാമ്പിലേക്ക്‌ മാറ്റി.ശാന്തിഗിരിയിലെ നിരവധി സ്‌ഥലങ്ങളിലാണ്‌ വിള്ളല്‍ കണ്ടെത്തിയിട്ടുള്ളത്‌.വീടുകള്‍ ഭൂരിഭാഗം വിള്ളല്‍ സംഭവിച്ച നിലയിലാണ്‌.ശാന്തിഗിരി കൈലാസന്‍ പടിയിലെ എഴുത്തപ്പള്ളി ജോഷി, പരത്തനാല്‍ തോമസ്‌,ഉപ്പ്‌കുന്നേല്‍ ജോബ്‌,വലിയ വീട്ടില്‍ ഷൈനി തുടങ്ങിയവരുടെ വീടുകള്‍ക്കാണ്‌ വിള്ളല്‍ ഉള്ളത്‌.
മാങ്കുട്ടത്തില്‌ഡ കൈലാസന്‍, വരവ്‌കാലായില്‍ വര്‍ക്കി,മുഞ്ഞനാട്‌ തോമസ്‌, ഇച്ചാലില്‍ സ്‌കറിയ,കോയിപ്പുറം ജിജി,ലിന്റ മുതലപ്ര,ജീന പീക്കുന്നേല്‍ എന്നിവരുടെ വീടുകളിലും ഭൂമിയിലും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്‌.ഇവരെ ശാന്തിഗിരിയിലെ ഗവണ്‍മെന്റ്‌ സ്‌കൂളിലേക്ക്‌ മാറ്റി പാര്‍പ്പിച്ചു.സ്‌ഥലം ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.
ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ജിയോളജി വകുപ്പ്‌ അധികൃതര്‍ സ്‌ഥലത്ത്‌ പരിശോധന നടത്തി.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൗമാന്തര്‍ ഭാഗത്ത്‌ ഉണ്ടായ നീരൊഴുക്ക്‌ കാരണം മണ്ണ്‌ നീങ്ങിയതാവാം ഭുമിക്കും വീടുകള്‍ക്കും വിള്ളല്‍ സംഭവിച്ചതെന്ന്‌ ജില്ലാ ജിയോളജിസ്‌റ്റ് കെ.ആര്‍ ജഗദീശന്‍,സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ വി.വി പ്രകാശന്‍ എന്നിവര്‍ പരിശോധനയ്‌ക്കു ശേഷം പറഞ്ഞു.

Ads by Google
Advertisement
Tuesday 14 Aug 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW