Friday, September 14, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.29 AM

തലശേരി നഗത്തില്‍ അനധികൃത ഫ്‌ളക്‌സുകള്‍ വ്യാപകമാകുന്നു

തലശ്ശേരി: തലശേരി നഗത്തില്‍ അനധികൃത ഫ്‌ളക്‌സുകള്‍ വ്യാപകമാകുന്നു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്‌ഥാപിക്കുന്നതില്‍ അധികാരികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തലശേരി നഗരത്തില്‍ ഇപ്പോഴും അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്‌ഥാപിക്കുന്നത്‌ പതിവായി. നഗരസഭയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്‌ഥാപിക്കുന്നതില്‍ പിഴ ചുമത്തുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കി നഗരത്തിലെ മുഴുവന്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും ആരോഗ്യ വിഭാഗം ഉദ്യോഗസ്‌ഥഥര്‍ അഴിച്ചു മാറ്റുകയും നശിപ്പിക്കുകയും ചെയ്‌തിരുന്നു.
മാലിന്യ മുക്‌ത്ത കേരളത്തിന്റെ ഭാഗമായാണ്‌ സര്‍ക്കാര്‍ പദ്ധതി എന്ന പേരില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നഗരസഭയില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ പഴയസ്‌റ്റാന്റ്‌ ജൂബിലി കോംപ്ലക്‌സിലെ രണ്ടാം നിലയിലുള്ള പടുകൂറ്റന്‍ ഫ്‌ലക്‌സ് ബേര്‍ഡുകള്‍ കഴിഞ്ഞ ദിവസം സ്‌ഥാപിച്ചത്‌.നിരോധനം നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ പരസ്യത്തിലൂടെ ലഭിക്കുന്ന ലാഭവിഹിതം മാത്രം പരിഗണിച്ച്‌ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്‌ഥാപിക്കുന്നത്‌ കുറ്ററകരമാണെന്ന്‌് അറിഞ്ഞ്‌ തന്നെയാണ്‌ കൂറ്റന്‍ ബോര്‍സുകള്‍ സ്‌ഥാപിച്ചി്‌ട്ടുള്ളത്‌.

Ads by Google
Advertisement
Tuesday 14 Aug 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW