Monday, April 22, 2019 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.29 AM

കണ്ണൂര്‍ നിഫ്‌റ്റ് ക്യാമ്പസ്‌ വിവാദം; അധ്യാപകരുടെ പീഡനങ്ങളെ കുറിച്ച്‌ കൂടുതല്‍ ആരോപണങ്ങള്‍

കണ്ണൂര്‍: നിഫ്‌റ്റ് ക്യാമ്പസിലെ അധ്യാപകരുടെ പീഡനങ്ങളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. മലയാളികളല്ലാത്ത അധ്യാപകര്‍ പകയോടെയാണ്‌ വിദ്യാര്‍ത്ഥികളോട്‌ പെരുമാറുന്നതെന്ന്‌ ആരോപണങ്ങളുയരുന്നു. പട്ടാള ക്യാംപുകളോടും ക്രൂരത നിറഞ്ഞ ജയിലുകളോടുമാണ്‌ കണ്ണൂര്‍ നിഫ്‌റ്റിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉപമിക്കുന്നത്‌.
ഇന്ത്യയിലെ 17 ഇന്‍സ്‌റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ കണ്ണൂര്‍ നിഫ്‌റ്റിലേക്ക്‌ എന്‍ട്രന്‍സ്‌ പരീക്ഷയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഓള്‍ ഇന്ത്യാ തലത്തിലെ തന്നെ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ അവസ്‌ഥ ദയനീയമാണ്‌. അധ്യാപകരുടെ അനാവശ്യ പീഡനത്തിനെ ചോദ്യം ചെയ്ുയന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ച്‌ അവരുടെ ഭാവി നശിപ്പിക്കുകയാണിവിടെ.
ഒരു സെമസ്‌റ്ററിന്‌ 97000 രൂപയോളം ഫീസ്‌ നല്‍കി പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഏറിയ ഭാഗവും സാധാരണക്കാരാണ്‌. പലര്‍ക്കും ഇത്തരത്തിലുള്ള പ്രതികാര നടപടിയിലൂടെ പരീക്ഷ അറ്റന്‍ഡ്‌ ചെയ്‌താല്‍ ലഭിക്കുന്ന മാര്‍ക്കു പോലും നല്‍കാതെ തോല്‍പിക്കുന്നതിലൂടെ ലക്ഷങ്ങള്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്‌.തുടര്‍ പീഡനം ഭയന്ന്‌ ആരും പരാതിപ്പെടാറില്ല. ഇവിടെ പെണ്‍കുട്ടികള്‍ക്കു നേരെ സാമുഹ്യ വിരുദ്ധരുടെ ഭാഗത്തു നിന്നുണ്ടായ അതിക്രമത്തിനെതിരെ സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കി പുറത്താക്കാനുള്ള നീക്കം നടന്നതായാണ്‌ ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
സമരം നടത്തിയത്‌ സ്‌ഥാപനത്തിന്‌ ചീത്ത പേരുണ്ടാക്കിയെന്നാണ്‌ ഇവരുടെ കണ്ടെത്തല്‍. ഇവിടെ ഭൂരിഭാഗവും കരാര്‍ അടിസ്‌ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകരാണ്‌ ഉള്ളത്‌. അവര്‍ ഇതര സംസ്‌ഥാനക്കാര്‍ മാത്രമായി പോകുന്നത്‌ എങ്ങിനെയാണെന്ന ചോദ്യം ഉയരുന്നുണ്ട്‌. പ്രാദേശികമായ പ്രാതിനിധ്യം ഈ വിഷയത്തില്‍ കാറ്റില്‍ പറത്തുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്‌. ഇതോടൊപ്പം എം.പി, എം.എല്‍.എ, നഗരസഭാ അധ്യക്ഷന്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ഉപസമിതിയും ഇവിടെയില്ലയെന്നതും പ്രതിഷേധാര്‍ഹമാണ്‌. ഇവരെ ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിക്കണമെന്ന ആവശ്യവും ശക്‌തമായിട്ടുണ്ട്‌.
പ്രാദേശികമായ അധികാരികള്‍ക്ക്‌ ഇവിടെ യാതൊരു നിയന്ത്രണാധികാരവും ഇല്ല. ഇത്‌ വിഷയങ്ങളില്‍ അധികാരികള്‍ക്ക്‌ ഇടപെടുന്നതിന്‌ തടസമാകുകയാണ്‌. നിഫ്‌റ്റില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഭരണാധികാരികളെ കുറ്റപ്പെടുത്തുന്നത്‌ പതിവാണ്‌. ആഴ്‌ചകളായി നിഫ്‌റ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ്‌ തലവനായ ഒരുഅധ്യാപകന്റെ മാനസിക പീഡനം സഹിക്കാനാവാതെ മൂന്നാംവര്‍ഷ ടെക്‌സ്റ്റൈല്‍ ഡിസൈന്‍ വിദ്യാര്‍ഥിനി മലപ്പുറം സ്വദേശിനി ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു.
പരാതികള്‍ ചൂണ്ടിക്കാട്ടുന്നവരെ കരുതിക്കുട്ടി പരാജയപ്പെടുത്തിയ അനുഭവം പല വിദ്യാര്‍ഥികള്‍ക്കുമുണ്ടായതിനാല്‍ പലതും സഹിച്ചാണ്‌ പഠനം നടത്തുന്നത്‌.വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമത്തിന്‌ കാരണക്കാരാനായ അധ്യാപകനെ രക്ഷിക്കാന്‍ ചില ഉന്നത കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി പരാതിയുണ്ട്‌. എന്നാല്‍ നിഫ്‌റ്റിന്‌ നേരെ നടന്ന അക്രമത്തില്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. കണ്ടാലറിയാവുന്ന 35 പേര്‍ക്കെതിരെയാണ്‌ തളിപ്പറമ്പ്‌ പോലീസ്‌ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്‌.
നിഫ്‌റ്റ് ഡയരക്‌ടര്‍ ഡോ. ഇളങ്കോവന്‍ തളിപ്പറമ്പ്‌ പോലീസിന്‌ നല്‍കിയ പരാതി പ്രകാരമാണ്‌ കേസ്‌. അഞ്ച്‌ ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി പരാതിയില്‍ പറയുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക്‌ ശ്രമിക്കാന്‍ കാരണക്കാരനായ അധ്യാപകനെതിരെ ഇതേ വരെ കേസെടുക്കാന്‍ പോലീസ്‌ തയ്യാറായിട്ടില്ല.

Ads by Google
Advertisement
Tuesday 14 Aug 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW