Sunday, November 18, 2018 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.29 AM

ഗതാഗതക്കുരുക്ക്‌: പാനൂരില്‍ ഗതാഗത പരിഷ്‌ക്കരണമാരംഭിച്ചു

കൂത്തുപറമ്പ്‌: പാനൂര്‍ ടൗണില്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിനായി പാനൂരില്‍ ഗതാഗത പരിഷ്‌ക്കരണമാരംഭിച്ചു. പുതിയ പരിഷ്‌ക്കരണം വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന്‌ ഒരു വിഭാഗം.പരിഷ്‌ക്കരണ തീരുമാനപ്രകാരം പുത്തൂര്‍ റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നത്‌ നിരോധിക്കും. കൂത്തുപറമ്പ്‌ ,ബസ്സ്‌ സ്‌റ്റാന്റ്‌റോഡ്‌ എന്നിവിടങ്ങളില്‍ ഇരു ഭാഗങ്ങളില്‍ വാഹനം പാര്‍ക്ക്‌ ചെയ്യരുത്‌.
ഹൈസ്‌കൂള്‍ റോഡില്‍ നേരത്തെ നിര്‍ദ്ദേശിച്ച സ്‌ഥലത്ത്‌ മാത്ര ഇരുചക്രവാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാം. ചമ്പാട്‌ റോഡില്‍ രാവിലെ 8.30 നും 10നും ഇടയിലും വൈകിട്ട്‌ 3.30 മുതല്‍ 5 വരെയും ചരക്ക്‌ മറ്റു സമയങ്ങളില്‍ ഒരു ലോറിക്ക്‌ മാത്രം ചരക്കിറക്കാം. ബസ്സ്‌ സ്‌റ്റാന്റ്‌ ബൈപ്പാസ്‌ റോഡും പഴയ ടാക്കീസ്‌ റോഡും വണ്‍വേയാകും. ബസ്സുകള്‍ നിശ്‌ചിത സേ്‌റ്റാപ്പുകളില്‍ നിന്നല്ലാതെ ആളെ കയറ്റാനും ഇറക്കാനും പാടില്ല. രാവിലെ മുതല്‍ രാത്രി വരെ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല. അനധികൃതമായി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും.
ചമ്പാട്‌ റോഡില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ക്ക്‌ മുന്നില്‍ ഓട്ടോ പാര്‍ക്കിംഗ്‌ പാടില്ല.ക്രമീകരണം കൃത്യമായി മായി പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്താന്‍ എഎസ്‌ഐ മാര്‍ക്ക്‌ ചുമതല നല്‍കിയിട്ടുണ്ട്‌.
ഇതിനിടയില്‍ സ്വകാര്യ വാഹന പാര്‍ക്കിംഗ്‌ കാര്യത്തില്‍ കനത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്‌ കച്ചവടക്കാര്‍ക്ക്‌ ഏറെ ദോഷകരമായി ബാധിക്കുമെന്ന്‌ ചില വ്യാപാരികള്‍ കുറ്റപ്പെടുത്തുകയാണ്‌. ടൗണിലെന്ന്‌ വാഹനം പാര്‍ക്ക്‌ ചെയ്‌ത് സാധനങ്ങള്‍വാങ്ങിക്കാന്‍ സൗകര്യമില്ലെന്ന്‌ തോന്നിയില്‍ മറ്റ്‌ സ്‌ഥലങ്ങളെ ഇവര്‍ ആശ്രയിക്കും.റോഡിലുള്ള ഓട്ടോ, ടാക്‌സികളുടെ പാര്‍ക്കിംഗ്‌ മാറ്റി മറ്റൊരു സ്‌ഥലത്ത്‌ സൗകര്യമൊരുക്കാന്‍ നഗരസഭയും പൊലീസും തയാറാകണം ഇത്‌ പരിഹരിച്ചാല്‍ തന്നെ ഗതാഗതക്കുരുക്കിനെ ഏറെ ആശ്വാസമുണ്ടാകുമെന്നും ഇവര്‍ പറയുന്നു.
ടൗണില്‍ നടപ്പാക്കുന്ന ഗതാഗത പരിഷ്‌ക്കരണം ഒരു മാസത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ശേഷം താറുമാറാകുന്ന രീതിയുമാണ്‌ നിലവില്‍ ഇതുവരെയുണ്ടായതെന്നും ഈ അവസ്‌ഥയുണ്ടാകരുതെന്നും നാട്ടുകാര്‍ പറയുന്നത്‌.

Ads by Google
Advertisement
Tuesday 14 Aug 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW