Friday, September 14, 2018 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.28 AM

ഡീസല്‍കിട്ടിയില്ല; കെ.എസ്‌.ആര്‍.ടി.സി. സര്‍വീസ്‌ മുടങ്ങി

uploads/news/2018/08/241097/4.jpg

തൊടുപുഴ: സ്വകാര്യ പമ്പിലെ കുടിശിക അടയ്‌ക്കാതെ വന്നതോടെ കെ.എസ്‌.ആര്‍.ടിസി.യില്‍ ഡീസല്‍ ക്ഷാമം രൂക്ഷമായി. പമ്പുടമ ഡീസല്‍ നല്‍കാതിരുന്നതിനെത്തുടര്‍ന്ന്‌ ഇന്നലെ നാലുമലയോര സര്‍വീസുകള്‍ റദ്ദാക്കി. മൂലമറ്റം ഡിപ്പോയില്‍നിന്നും രാവിലെ തന്നെ നാലുബസുകള്‍ സര്‍വീസ്‌ നടത്താന്‍ തൊടുപുഴ ഡിപ്പോയില്‍ എത്തിയിരുന്നു. തുടര്‍ന്ന്‌ ഡീസലടിക്കാന്‍ പമ്പിലെത്തിയപ്പോള്‍ കുടിശിക അടയ്‌ക്കാതെ ഡീസല്‍ നല്‍കില്ലെന്ന്‌ ഉടമ അറിയിക്കുകയായിരുന്നു. ഇതോടെ, ബസുകള്‍ തൊടുപുഴ ഡിപ്പോയില്‍ ഒതുക്കിയിട്ടു. പൂച്ചപ്ര, ദേവരുപാറ, പൂമാല, മേത്തൊട്ടി, കാഞ്ഞാര്‍, പുത്തേട്‌, ഏലപ്പാറ, തൊടുപുഴ-കട്ടപ്പന എന്നീ നാലുമലയോര മേഖലയിലെ സര്‍വീസുകളാണു ഡീസല്‍ ലഭിക്കാത്തുമൂലം മുടങ്ങിയത്‌.
ഇതില്‍ ദേവരുപാറയിലേയ്‌ക്കു സര്‍വീസ്‌ നടത്തുന്ന കെ.എസ്‌.ആ.ടി.സി. ബസ്‌ ആദിവാസികള്‍ അടക്കം നിരവധിപേര്‍ ആശ്രയിക്കുന്ന ഏക സര്‍വീസാണ്‌. ഇതു മുടങ്ങിയതോടെ വെട്ടിലായ പ്രദേശവാസികളും ബസ്‌ അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍ ബസ്‌ ജീവനക്കാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നു യാത്രക്കാര്‍ പറഞ്ഞു. കാലവര്‍ഷവും മഴക്കെടുതിയും ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ മറ്റു വാഹനങ്ങള്‍ എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യത്തിലാണു ബസുകള്‍ സര്‍വീസ്‌ മുടക്കിയത്‌. ബസുകള്‍ സര്‍വീസ്‌ റദ്ദാക്കിയതോടെ ജീവനക്കാരെ വെറുതേയിരുത്തിയും, സര്‍വീസ്‌ നടത്താതെയും പതിനായിരക്കണക്കിനു രൂപയുടെ നഷ്‌ടമാണ്‌ ഇന്നലെ സര്‍ക്കാരിനുണ്ടായത്‌.
ബസുകള്‍ റദ്ദാക്കിയതിന്റെ കാരണം അന്വേഷിച്ച്‌ മൂലമറ്റം ഡിപ്പോയില്‍ അന്വേഷിച്ചപ്പോള്‍ സര്‍വീസുകള്‍ പോയെന്നാണ്‌ അധികൃതര്‍ നല്‍കിയ മറുപടി. തുടര്‍ന്നു തൊടുപുഴ ഡിപ്പോയില്‍ വിളിച്ചപ്പോള്‍ ഇവിടെനിന്നുള്ള എല്ലാ സര്‍വീസുകളും കൃത്യ സമയത്ത്‌ പോകുന്നുണ്ടെന്ന മറുപടിയാണ്‌ ലഭിച്ചത്‌.
പമ്പിലെ കുടിശിക അടയ്‌ക്കാതെ സര്‍വീസ്‌ റദ്ദാക്കിയ വിവരം മറച്ചുവെക്കാന്‍ കെ.എസ്‌.ആ.ടി.സി. അധികൃതര്‍ ശ്രമം നടത്തിയെന്നതും ഇതില്‍ നിന്നും വ്യക്‌തമാണ്‌.

Ads by Google
Advertisement
Tuesday 14 Aug 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW