Saturday, November 17, 2018 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.28 AM

കാട്ടുപോത്തിന്റെ ശല്യം രൂക്ഷം

uploads/news/2018/08/241096/3.jpg

മറയൂര്‍: പള്ളനാട്‌ പ്രദേശവാസികളുടെ ജീവനു ഭീഷണി ഉയര്‍ത്തി കാട്ടുപോത്ത്‌ റോഡിലൂടെ അലഞ്ഞു തിരിയുന്നു. മാസങ്ങളായി പാള്ളാനാട്‌ ഗ്രാമത്തിലൂടെ ചുറ്റിത്തിരിയുന്ന കാട്ടുപോത്ത്‌ ഇന്നലെ രാവിലെ ആറു കഴിഞ്ഞിട്ടും കാട്‌ കയറാതെ പ്രദേശത്തുനിന്നതു നിവാസികളെ ഭീതിയിലാക്കി.
ഫെബ്രുവരിയില്‍ പ്രദേശത്തെ രാംകുമാറിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ത്തു അകത്ത്‌ ചാടിയ കാട്ടുപോത്ത്‌ ഭീതി പരത്തുകയും കനത്ത നാശം വരുത്തിവയ്‌ക്കുകയും ചെയ്‌തിരുന്നു.
അന്ന്‌ ഒരുലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കേണ്ടി വന്ന വനംവകുപ്പ്‌ പള്ളനാട്‌ മംഗളപാറ, നാച്ചിവയല്‍ സാന്റല്‍ ഡിവിഷന്‍ പോലുള്ള ജന വാസമേഖലകളില്‍ സംരക്ഷണവേലി നിര്‍മിക്കുമെന്നും വന്യമൃഗശല്യം രൂക്ഷമായിരിക്കുന്ന സ്‌ഥലങ്ങളില്‍ രണ്ടു വാച്ചര്‍മാരെ നിയമിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇത്‌ വാഗ്‌ദാനങ്ങളില്‍ മാത്രം ഒതുങ്ങി.
കാട്ടുപോത്തിന്റെ ശല്യം വീണ്ടും രൂക്ഷമായതോടെ അടിയന്തരമായി സംരക്ഷണവേലി നിര്‍മിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 14 Aug 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW