Monday, November 19, 2018 Last Updated 49 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.28 AM

ചെറുതോണിയില്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ നിര്‍മാണത്തിനു 50 ലക്ഷം: റോഷി

uploads/news/2018/08/241095/2.jpg

ചെറുതോണി: ഇടുക്കി-ചെറുതോണി ഡാംതുറന്നു വിട്ടതിനെത്തുടര്‍ന്ന്‌ ഒലിച്ചുപോയ ചെറുതോണി ബസ്‌ സ്‌റ്റാന്‍ഡിനു പകരം പുതിയ സ്‌റ്റാന്‍ഡിനായി 50 ലക്ഷംരൂപ അനുവദിച്ചെന്നും ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. അറിയിച്ചു.
ഇതിനാവശ്യമായ സ്‌ഥലം പഴയ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഓഫീസിനു സമീപം അനുവദിക്കാമെന്നു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യാ പൗലോസ്‌ അറിച്ചു. തുടര്‍ന്ന്‌ ഇരുവരും സ്‌ഥലം സന്ദര്‍ശിച്ചു. വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാനും ടാക്‌സി-ഓട്ടോ സ്‌റ്റാന്‍ഡ്‌ നിര്‍മിക്കാനുമായി അനുയോജ്യമായ സ്‌ഥലം ചെറുതോണിക്കു സമീപം ജില്ലാപഞ്ചായത്ത്‌ അനുവദിച്ച്‌ നല്‍കിയാല്‍ 25 ലക്ഷംരൂപ ഇതിനായി അനുവദിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.
ഒരു കോടിരൂപ വരെയുള്ള നിയോജക മണ്‌ഡലം ആസ്‌തി വികസന ഫണ്ടിന്‌ ഭരണാനുമതി നല്‍കാന്‍ കലക്‌ടര്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിട്ടുണ്ട്‌.
അതിനാല്‍ കാലതാമസംകൂടാതെ നിര്‍മാണം നടത്താനാകും. പോലീസ്‌ സ്‌റ്റേഷനിലേക്കുള്ള റോഡിന്റെ കവാടം രണ്ടു ബസുകള്‍ക്ക്‌ ഒരേസമയം കടന്നു പോകത്തക്കവിധം വീതികൂട്ടുകയും സര്‍ക്കിള്‍ ഓഫീസിനു സമീപം റോഡിന്റെ ഇരുവശത്തും വീതികൂട്ടി ബസ്‌ സ്‌റ്റാന്‍ഡിനാവശ്യമായ സ്‌ഥലം നിരപ്പാക്കാനും പാറപ്പൊടി ഉപയോഗിച്ചു നിരപ്പാക്കിയ സ്‌ഥലം ബലപ്പെടുത്തി ഉപയോഗ്യയോഗ്യമാക്കും. യാത്രക്കാര്‍ക്കാവശ്യമായ കാത്തിരിപ്പുകേന്ദ്രം, ടോയ്‌ലെറ്റ്‌ സംവിധാനം തുടങ്ങിയവയും എം.എല്‍.എ. ഫണ്ട്‌ വിനിയോഗിച്ചു നിര്‍മിക്കും. ജില്ലാ പഞ്ചായത്തിന്റെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത്‌ ബസ്‌സ്‌റ്റാന്‍ഡിനും പാര്‍ക്കിങ്‌ ഗ്രൗണ്ടിനും ആവശ്യമായ സ്‌ഥലം അനുവദിച്ച്‌ ചെറുതോണിയുടെ വികസനത്തിന്‌ അനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്നും പോലീസ്‌ സ്‌റ്റേഷന്‍ റോഡ്‌ വീതി കൂട്ടാന്‍ ജില്ലാ പഞ്ചായത്ത്‌ തുക നീക്കിവയ്‌ക്കുമെന്നും ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌, ഡിവിഷന്‍ മെമ്പര്‍ ലിസമ്മ സാജന്‍ എന്നിവര്‍ അറിയിച്ചു. പ്രവേശന കവാടം വീതി കൂട്ടുമ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള ടൗണ്‍ഹാളിലേക്കു ഗതാഗത മാര്‍ഗം ഇല്ലാതാകുന്നതു പരിഹരിക്കാന്‍ പുതുതായി നിര്‍മിക്കുന്ന ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഓഫീസിനു പിന്‍വശത്തുകൂടി റോഡ്‌ നിര്‍മിക്കും.

Ads by Google
Advertisement
Tuesday 14 Aug 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW