Wednesday, November 21, 2018 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.28 AM

ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ കാരുണ്യയാത്ര

കട്ടപ്പന: ഓര്‍ത്തഡോക്‌സ്‌ ക്രൈസ്‌തവ യുവജന പ്രസ്‌ഥാനം ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു സഹായവുമായി കാരുണ്യയാത്ര നടത്തി. സെന്റ്‌ മേരീസ്‌ കുരിശടിയില്‍ നിന്നാരംഭിച്ച യാത്ര നഗരസഭാധ്യക്ഷന്‍ മനോജ്‌ എം.തോമസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ഭദ്രാസന സെക്രട്ടറി സിജോ എവറസ്‌റ്റ്‌, വൈസ്‌ പ്രസിഡന്റ്‌ ഫാ. ജോബിന്‍ വര്‍ഗീസ്‌, സഭാ മാനേജിങ്‌ കമ്മറ്റിയംഗം സാജന്‍ ജോര്‍ജ്‌, അരമന മാനേജര്‍ ഫാ. പി.സി ഗീവര്‍ഗീസ്‌, ഫാ. കുര്യാക്കോസ്‌ വലയില്‍, ഫാ. ജോസ്‌ ശാമുവേല്‍, മര്‍ച്ചന്റ്‌സ്‌ യൂത്ത്‌ വിങ്‌ ജില്ലാ പ്രസിഡന്റ്‌ സിജോമോന്‍ ജോസ്‌, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജോഷി മണിമല, ഫ്രണ്ട്‌സ് ഓഫ്‌ കട്ടപ്പന രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പില്‍, ചിരി ക്ലബ്ബ്‌ പ്രസിഡന്റ്‌ സണ്ണി സ്‌റ്റോറില്‍, ഇല നേച്ചര്‍ ക്ലബ്ബ്‌ പ്രസിഡന്റ്‌ സജിദാസ്‌ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
കീരിത്തോട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ, ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ക്രിസ്‌റ്റിന്‍ സി.രാജു, മാത്യു എണ്ണയ്‌ക്കല്‍, രാജി ജേക്കബ്‌, മോബിന്‍ ഏബ്രഹാം, സി.വി. ബൈജു, മനു ബാബു, ലിബിന്‍ കുര്യാക്കോസ്‌, മോന്‍സി മഠത്തില്‍, റോയി കിഴക്കേക്കര, ബിനോയി കുര്യാക്കോസ്‌, ഷിബു അമ്പാട്ട്‌, റോജി പഞ്ഞിക്കാട്ടില്‍, എബി എവറസ്‌റ്റ്‌, നിഖില്‍ യോഹന്നാന്‍, ടിജു ചിറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 14 Aug 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW