Wednesday, November 21, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.28 AM

ജലവൈദ്യുതി പദ്ധതി നിര്‍മാണം: കര്‍ഷകര്‍ വഴിയാധാരമായി

അടിമാലി: കല്ലാറിലെ ജലവൈദ്യുതി പദ്ധതിട നിര്‍മാണത്തിനിടെ കുന്നുകൂടിയ കല്ലും മക്കും മഴയില്‍ കൃഷിയിടത്തിലേക്കെത്തിയതു കര്‍ഷകര്‍ക്കു ദുരിതമായി. ടണല്‍ നിര്‍മിക്കുന്നതിനിടെ പൊട്ടിച്ചു കൂട്ടിയ കല്‍ക്കൂനകളാണു മലവെള്ളപ്പാച്ചിലില്‍ കൃഷിയിടങ്ങളിലൂടെ കുത്തിയൊലിച്ചത്‌.
കല്ലാര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിനു താഴെ അറുപതാം മൈല്‍ മേഖലയിലെ ആച്ചുകല്ലേല്‍ തോമസ്‌, കോഴിപ്പാടത്ത്‌ പൗലോസ്‌ തുടങ്ങിയവര്‍ അടക്കമുള്ളവരുടെ വര്‍ഷങ്ങളുടെ അധ്വാനഫലമാണ്‌ ഇതോടെ നശിച്ചത്‌. ഒരേക്കറോളം വരുന്ന കൃഷി ഭുമിയിലെ ഏലം, കൊക്കോ, കാപ്പി തുടങ്ങിയ വിളകളെല്ലാം നശിച്ചവയില്‍ പെടും. മുന്‍പും ഇത്തരം സംഭവങ്ങള്‍ മേഖലയിലുണ്ടായിട്ടുണ്ട്‌. കല്ലും മക്കുമെല്ലാം അശ്രദ്ധയോടെ അലക്ഷ്യമായി വന്‍തോതില്‍ കൂട്ടിയതാണു മഴവെള്ളം ദിശമാറിയൊഴുകി നാശനഷ്‌ടങ്ങള്‍ക്കു വഴിയൊരുക്കിയതെന്നു കര്‍ഷകര്‍ ആരോപിച്ചു. കൃഷിയിടത്തിലെത്തിയ കല്ലുകള്‍ നീക്കം ചെയ്യാതെ ഇവിടെ കൃഷിയിറക്കുന്നതും അസാധ്യമാണ്‌. സംഭവം സംബന്ധിച്ചു പള്ളിവാസല്‍ വില്ലേജ്‌ അധികൃതരെ പരാതി അറിയിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 14 Aug 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW