Wednesday, November 21, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.28 AM

മുന്നറിയിപ്പില്ലാതെ അണക്കെട്ട്‌ തുറന്നതില്‍ പ്രതിഷേധം

ചെറുതോണി: ആവശ്യമയ മുന്നറിയിപ്പില്ലാതെ അണക്കെട്ട്‌ തുറന്നതിലും ജലനിരപ്പു കുറഞ്ഞിട്ടും വെള്ളം തുറന്നുവിടുന്നതിന്റെ അളവു കുറച്ച്‌ ഗതാഗതം പുനഃസ്‌ഥാപിക്കാത്തതിലും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്‌ ഭാരവാഹികളുടെ അടിയന്തിര യോഗം പ്രതിഷേധിച്ചു.
ജലനിരപ്പ്‌ 2397 അടിയിലെത്തുമ്പോള്‍ തുറന്നുവിടണമെന്നാവശ്യപ്പെട്ട്‌ ജില്ലാ ഭരണാധികാരികള്‍ക്കും വകുപ്പു മന്ത്രിക്കും ഒരാഴ്‌ച മുമ്പ്‌ നിവേദനം നല്‍കിയിരുന്നു. മന്ത്രി ഇതിന്‌ അനുകൂലമായി നിലപാട്‌ എടുത്തിരുന്നെങ്കിലും ഉദ്യോഗസ്‌ഥര്‍ ഇത്‌ അട്ടിമറിക്കുകയായിരുന്നുവെന്ന്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ വിനുപി. തോമസ്‌ ആരോപിച്ചു.
പിന്നീട്‌ അണക്കെട്ടിലെ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ 24 മണിക്കൂര്‍ മുന്നറിയിപ്പു നല്‍കണമെന്നുള്ള നിയമം പാലിക്കാതെ രണ്ടുമണിക്കൂര്‍ നല്‍കിയാണ്‌ ഷട്ടറുകള്‍ തുറന്നത്‌. എന്നിട്ടും ജലനിരപ്പ്‌ ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ ബാക്കിയുള്ള മൂന്നു ഷട്ടറുകളും വലിയ അളവില്‍ തുറന്നുവിട്ടതിനെത്തുടര്‍ന്നാണു ചെറുതോണി പാലത്തിന്‌ മുകളില്‍ വെള്ളം കയറിയത്‌.
ഇതേത്തുടര്‍ന്ന്‌ ടൗണിലെ രണ്ടു വ്യാപാരസ്‌ഥാപനങ്ങളും ബസ്‌റ്റാന്‍ഡും, പേ ആന്‍ഡ്‌ പാര്‍ക്കും ഒലിച്ചു പോയി. ജില്ലാ പഞ്ചായത്ത്‌ നിര്‍മിച്ചു നല്‍കിയ കെട്ടിടത്തില്‍ കരാര്‍ വച്ച്‌ വ്യാപാരം നടത്തിയരുന്ന കടകളാണു സാധനങ്ങള്‍ ഉള്‍പ്പെടെ ഒലിച്ചുപോയത്‌. മുന്നറിയിപ്പില്ലാതെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്‌ഥാപനങ്ങള്‍ അടപ്പിച്ചതിലൂടെ വ്യാപാരികള്‍ക്കുണ്ടായ നഷ്‌ടം സര്‍ക്കാര്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒരാഴചയോളമായി 25 ലധികം വ്യാപാര സ്‌ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്‌. ചെറുതോണി പാലത്തിലൂടെയുള്ള ഗാതഗതം നിലച്ചതോടെ ചെറുതോണിയിലേയ്‌ക്കാളുകള്‍ എത്താതായി.
ചെറുതോണിയുടെ വികസനത്തിന്‌ അടിയന്തരമായി ഒരു മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുന്നതിന്‌ യോഗത്തില്‍ തീരുമാനിച്ചു. ചെറുതോണി പാലം നന്നാക്കുന്നതിന്‌ പകരം ഉയരം കൂട്ടി ടൗണിന്‌ അനുയോജ്യമായ പുതിയപാലം നിര്‍മിക്കണമെന്ന്‌ ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചു.
അണക്കെട്ട്‌ തുറന്നുവിടുമ്പോഴുണ്ടാകുന്ന വെള്ളം നമ്പര്‍ ടൂ ഭാഗത്ത്‌ ചെക്‌ ഡാമും റോഡിനടിയിലൂടെ തുരങ്കവും നിര്‍മിച്ച്‌ തിരിച്ചുവിട്ടാല്‍ ടൗണിന്റെ വികസനത്തിനാവശ്യമായ സ്‌ഥലം ലഭിക്കുമെന്ന്‌ ഇതിനായി നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. വ്യാപാര സ്‌ഥാപനങ്ങള്‍ നഷ്‌ടപ്പെട്ട രണ്ടു വ്യാപാരികള്‍ക്കു സഹായം നല്‍കാനും തീരുമാനിച്ചു.

Ads by Google
Advertisement
Tuesday 14 Aug 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW