Friday, September 14, 2018 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.28 AM

തോക്കുപാറയിലും അമ്പഴച്ചാലിലും മണ്ണിടിച്ചിലില്‍ വ്യാപകനാശം

അടിമാലി: തോക്കുപാറ, അമ്പഴച്ചാല്‍, ഇരുട്ടുകാനം, കമ്പിലൈന്‍, പ്രദേശങ്ങളില്‍ നിരവധിയിടങ്ങളില്‍ മണ്ണിടിച്ചില്‍ മൂലവും ഉരുള്‍പൊട്ടിയും റോഡ്‌ തകര്‍ന്നു. വാഹന ഗതാഗതം നിലച്ചു. നിരവധി വീടുകള്‍ ഭാഗീകമായും പൂര്‍ണമായും തകര്‍ന്നു
അമ്പഴച്ചാലില്‍ മുന്‍ പള്ളിവാസല്‍ പ്രസിഡന്റ്‌ വരദരാജന്റെ വീട്ടിലും ടീഗാര്‍ഡന്‍ സോമന്‍, എം.എം. മാത്യു എന്നിവരുടെ വീടുള്‍പ്പടെ നിരവധി വിടുകള്‍ ആറടിയോളം വെള്ളത്തില്‍ മുങ്ങി. കോടികളുടെ നാശനഷ്‌ടം സംഭവിച്ചു.
ഇരുട്ടുകാനത്തിനു അമ്പഴച്ചാലിനുമിടയില്‍ മണ്ണിടിഞ്ഞ്‌ ഗതാഗതം നിലച്ചു.
തമിഴ്‌നാട്ടില്‍ നിന്നെത്തിയ നിരവധി പച്ചക്കറി ലോറികള്‍ എറണാകുളത്ത്‌ എത്താനാവാതെ അമ്പഴച്ചാലില്‍ കുടുങ്ങിക്കിടക്കുന്നു. തോക്കുപാറ മങ്കുഴയില്‍ ജോസിന്റെ വീടിന്റെ സംരക്ഷണഭിത്തി പൂര്‍ണമായും വെള്ളത്തില്‍ ഒലിച്ചുപോയി. വട്ടപ്പറമ്പില്‍ മത്തച്ചന്‍, മുളക്കമാലി സജി, ചെങ്ങമനാട്ട്‌ ബിബിന്‍ മാത്യു, തണ്ടിയേക്കുടി കുഞ്ഞപ്പന്‍ ,പൂവത്തുങ്കല്‍ പൈലി, കെ.എസ്‌ ആര്‍.ടി.സി. ജീവനക്കാരന്‍ തങ്കച്ചന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

Ads by Google
Advertisement
Tuesday 14 Aug 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW