Friday, September 14, 2018 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.28 AM

കോളജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാന്‍ ഹൈക്കോടതി

തൊടുപുഴ: മഴക്കെടുതിമൂലം ദുരിതം നേരിടുന്ന ജില്ലയിലെ കോളജ്‌ യൂണിയന്‍ തെരെഞ്ഞെടുപ്പു മാറ്റിവയ്‌ക്കാന്‍ ഹൈക്കോടതി ഉത്തരവായി. എം.ജി. സര്‍വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള കോളജുകളില്‍ 16 നു യൂണിയന്‍ തെരെഞ്ഞെടുപ്പ്‌ നടത്താനായിരുന്നു സര്‍വകലാശാലയുടെ തെരെഞ്ഞെടുപ്പ്‌ നോട്ടിഫിക്കേഷന്‍.
മഴക്കെടുതിയും ഉരുള്‍പൊട്ടല്‍ മൂലവും ജില്ലയിലെ എല്ലാ മേഖലകളിലും ജീവിതം പോലും ദുസഹമായി മാറിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എസ്‌.യു. ജില്ലാ പ്രസിഡന്റ്‌ ടോണി തോമസ്‌ അഭിഭാഷകനായ പ്രഫഷണല്‍ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ മാത്യു കുഴല്‍നാടന്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണു തെരെഞ്ഞെടുപ്പുമാറ്റി വയ്‌ക്കാന്‍ ജസ്‌റ്റിസ്‌ എ. മുഹമ്മദ്‌ മുഷ്‌ത്താഖ്‌ ഉത്തരവായത്‌.

Ads by Google
Advertisement
Tuesday 14 Aug 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW