പറവൂര്‍: സാമൂഹ്യ പ്രവര്‍ത്തകനായ വിദ്യാധരന് എസ.് മേനോന്റെ വീട്ടില്‍നിന്ന് ഇരുപത്തിയഞ്ചു പവന് സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും മോഷണം പോയി. വഴികുളങ്ങര അത്താണി റോഡിലെ മേനോന്റെ ഉഷസ് എന്ന വീട്ടിലാണ് മോഷണം നടന്നത്. വിദ്യാധരന് മേനോനും കുടുംബവും കഴിഞ്ഞ ഒന്നാം തീയതി ബാംഗ്ലൂരിലുള്ള മകളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം മോനോനും കുടുംബവും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
വീടിന്റെ മുകള്‍നിലയിലെ പിന്‍വാതില്‍ തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് താക്കോല്‍ എടുത്താണ്, മറ്റൊരു അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭണങ്ങള്‍ മോഷ്ടിച്ചത്. ഓഫീസ് മുറിയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. നിരവധി സംഘടനകളുടെ ഭാരവാഹിയും സന്നദ്ധ പ്രവര്‍ത്തകനുമായ വിദ്യാധരന് മേനോന്, വിവിധ സംഘടനകളുടെ പണമാണ് കൈവശം സൂക്ഷിച്ചിരുന്നത്.
അലമാരിയിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കട്ടിലില്‍ വലിച്ചു വാരിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മേനോനും കുടുംബവും വീട്ടിലില്ലായിരുന്നു എന്ന് ഉറപ്പ് വരുത്തിയ ശേഷമാകാം മോഷണമെന്ന് സംശയിക്കുന്നു. പറവൂര്‍ വടക്കേക്കര മേഖലകളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടന്നിരുന്നു.വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. പറവൂര്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.