Tuesday, December 11, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.27 AM

റോ-റോ സര്‍വീസ്‌: പാര്‍ക്കിങ്‌ ബുദ്ധിമുട്ട്‌ ഒഴിവാക്കണം: ഹൈക്കോടതി

uploads/news/2018/08/241086/1.jpg

കൊച്ചി: വൈപ്പിന്‍ ജങ്കാര്‍ ജട്ടിയിലെ റോ-റോ സര്‍വീസുമായി ബന്ധപ്പെട്ടുണ്ടാകുന്ന വാഹന പാര്‍ക്കിങുമായി ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളൊഴിവാക്കാന്‍ വേണ്ട നടപടികള്‍ രണ്ടു മാസത്തിനുള്ളില്‍ തീര്‍ക്കണമെന്നു ഹൈക്കോടതി കൊച്ചി കോര്‍പറേഷനു നിര്‍ദ്ദേശം നല്‍കി. ജെട്ടിക്ക്‌ എതിര്‍വശത്തുള്ള കോര്‍പറേഷന്‍ സ്‌ഥലം ഉപയോഗപ്പെടുത്തി ജനങ്ങളുടെ സുഗമമായ സഞ്ചാരത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു വൈപ്പിന്‍ ഹോപ്‌ റസിഡന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോണി വൈപ്പിന്‍ സമര്‍പ്പിച്ച ഹരജിയിലാണ്‌ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്‌. പാര്‍ക്കിങുമായി ബന്ധപ്പെട്ടു പരിസരവാസികളും വാഹനങ്ങളുമായി വരുന്നവരുമായി പതിവായി വഴക്കുകളുണ്ടാകാറുണ്ടെന്നും ഹരജിയില്‍ പറയുന്നു. കോര്‍പറേഷന്റെ സ്‌ഥലം ഉപയോഗപ്പെടുത്തി പാര്‍ക്കിങ്‌ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊച്ചി കോര്‍പറേഷനു നല്‍കിയ നിവേദനം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ്‌ ഹര്‍ജിക്കാര്‍ അഡ്വ. അജിത്‌ ജോര്‍ജ്‌ മുഖേന ഹൈക്കോടതിയെ സമീപിച്ചത്‌.

Ads by Google
Advertisement
Tuesday 14 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW