Friday, September 14, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.27 AM

പ്രളയദുരിതം; എം.എ. കോളജ്‌ അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പത്ത്‌ ലക്ഷം രൂപ നല്‍കി

കോതമംഗലം: പ്രളയക്കെടുതിക്കിരയായവര്‍ക്ക്‌ സഹായം നല്‍കുന്നതിനായി മാര്‍ അത്തനേഷ്യസ്‌ കോളജ്‌ അസോസിയേഷന്‍ പത്ത്‌ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കി. കൊച്ചി ഇന്റര്‍നാഷ്‌ണല്‍ എയര്‍പോര്‍ട്ടിനോടനുബന്ധിച്ചുള്ള ഗോള്‍ഫ്‌ ക്ലബില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ എം.എ. കോളജ്‌ അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്‌ പത്ത്‌ ലക്ഷം രൂപയുടെ ചെക്ക്‌ കൈമാറി. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, എം. പി. മാരായ ജോയ്‌സ് ജോര്‍ജ്‌, ഇന്നസെന്റ്‌, എം.എ. കോളജ്‌ അസോസിയേഷന്‍ വൈസ്‌ ചെയര്‍മാന്‍ അഡ്വ. കെ.എം. എബ്രാഹം എന്നിവര്‍ പങ്കെടുത്തു. പ്രളയബാധിത മേഖലകളിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും പ്രളയ ദുരിത മേഖലകളിലും എം.എ. കോളജ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സമഗ്ര സഹായ പദ്ധതികള്‍ നടപ്പാക്കും.

Ads by Google
Advertisement
Tuesday 14 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW