Thursday, November 15, 2018 Last Updated 7 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.27 AM

ദുരിതാശ്വാസക്യാമ്പിലെ ഭക്ഷ്യ ഉത്‌പന്നങ്ങള്‍ കടത്തിയതായി ആരോപണം

കടുങ്ങല്ലൂര്‍;ദുരിതാശ്വാസക്യാമ്പിലെ ഭക്ഷ്യ ഉത്‌പന്നങ്ങള്‍ കടത്തി
ക്കൊണ്ട്‌ പോയി അനര്‍ഹര്‍ക്ക്‌ നല്‍കിയതായി പരാതി.കടുങ്ങല്ലൂര്‍
പഞ്ചായത്തിലെ സെന്റ്‌ജോണ്‍സ്‌ പാരിഷ്‌ ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ സന്നദ്ധസംഘടനകള്‍ നല്‍കിയ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കളാണ്‌ ചില പഞ്ചായത്ത്‌ അംഗങ്ങള്‍ കടത്തികൊണ്ട്‌ പോയി അര്‍ഹതപെട്ടവര്‍ക്ക്‌ നല്‍കാതെ അനര്‍ഹരായ തങ്ങളുടെ
ഇഷ്‌ട്ടക്കാര്‍ക്ക്‌ വിതരണം ചെയ്‌തതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌.ഇവര്‍ ഭക്ഷ്യവസ്‌തുക്കള്‍ കടത്തികൊണ്ട്‌ പോകുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതായി കോണ്‍ഗ്രസ്സ്‌ ആരോപിച്ചു. ഇതിനെക്കുറിച്ച്‌ അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ല കളക്‌ടര്‍ക്ക്‌ പരാതി നല്‍കുമെന്ന്‌ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്സ്‌ മണ്ഡലം പ്രസിഡന്റുമായ
വി.കെ.ഷാനവാസ്‌ പറഞ്ഞു.

Ads by Google
Advertisement
Tuesday 14 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW