Sunday, November 18, 2018 Last Updated 35 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.27 AM

ദുരിതാശ്വാസനിധിയിലേയ്‌ക്ക് തിരുവൈരാണിക്കുളം ക്ഷേത്രട്രസ്‌റ്റും ആദിശങ്കര ട്രസ്‌റ്റും 5 ലക്ഷം വീതം

കാലടി: വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിയ്‌ക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്‌ക്ക് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രട്രസ്‌റ്റ് 5 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‌ നല്‌കി. ക്ഷേത്രട്രസ്‌റ്റ് പ്രസിഡന്റ്‌ അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്‌, സെക്രട്ടറി രാതുല്‍ റാം, ട്രസ്‌റ്റ് മെമ്പര്‍മാരായ കെ.കെ. ബാലചന്ദ്രന്‍, കെ.എസ്‌. മുരളീധരന്‍, കെ.ജി. വേണുഗോപാല്‍, എന്‍.കെ. സുകുമാരന്‍, സീനിയര്‍ മാനേജര്‍ പി.കെ. നന്ദകുമാര്‍, മാനേജര്‍ എം.കെ. കലാധരന്‍ എന്നിവര്‍ പങ്കെടുത്തു. കാലടി ആദിശങ്കര ട്രസ്‌റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 5 ലക്ഷം രൂപ സംഭാവനയായി നല്‍കി. ആലുവ ഗസ്‌റ്റ് ഹൗസില്‍ വച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടാണ്‌ ആദിശങ്കര മാനേജിങ്ങ്‌ ട്രസ്‌റ്റി അഡ്വ. കെ. ആനന്ദ്‌ 5 ലക്ഷം രൂപയുടെ ചെക്ക്‌ കൈമാറിയത്‌. ആദിശങ്കര ചീഫ്‌ ഓപ്പറേഷന്‍സ്‌ ഓഫീസര്‍ പ്ര?. സി.പി. ജയശങ്കര്‍, അഡ്വ. ലത ആനന്ദ്‌ തുടങ്ങിവരും സന്നിഹിതരായിരുന്നു.

Ads by Google
Advertisement
Tuesday 14 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW