Saturday, September 15, 2018 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.26 AM

രാമനാട്ടുകര ഹോട്ടല്‍ അഗ്നി ബാധ: എക്‌സോസ്‌റ്റ് ഫാനില്‍ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌

uploads/news/2018/08/241081/2.jpg

ഫറോക്ക്‌: ബൈപ്പാസ്‌ റോഡില്‍ മേല്‍പ്പാലം നിര്‍മ്മാണം നടക്കുന്നതിന്‌ സമീപത്തെ സെന്‍ട്രല്‍ ഹോട്ടലില്‍ വന്‍ അഗ്നിബാധ,എക്‌സോസ്‌റ്റ് ഫാനില്‍ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ . ഹോട്ടല്‍ ഭാഗികമായി കത്തിനശിച്ചു. നാല്‌ നിലകെട്ടിടത്തിന്റെ താഴെ നിലയിലാണ്‌ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്‌. മീഞ്ചന്തയില്‍ നിന്നും ബീച്ചില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സിന്റെ അഞ്ച്‌ യൂണിറ്റുകളും നാട്ടുകാരും വ്യാപാരികളും റസ്‌ക്യൂ വളണ്ടിയേഴ്‌സും ചേര്‍ന്ന്‌ രണ്ട്‌ മണിക്കൂറിലേറെ പരിശ്രമിച്ചാണ്‌ തീയണച്ചത്‌. അടുത്തുതന്നെയുള്ള ഐ.ഒ.സി ഗ്യാസ്‌ ഗോഡൗണിലേക്ക്‌ തീപടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ്‌ ഒഴിവായത്‌. സംഭവസ്‌ഥലത്തിന്‌ കുറച്ച്‌ മാറി പെട്രോള്‍ പമ്പും ഉണ്ട്‌. ഹോട്ടലിലെ അടുക്കളയിലെ ഇരുമ്പ്‌ ചിമ്മിനി അമിതമായി ചൂടായതിനാല്‍ എക്‌സോസ്‌റ്റ് ഫാനില്‍ ഷോര്‍ട്ട്‌ സര്‍ക്യൂട്ടായതാണ്‌ അപകടകാരണമെന്നാണ്‌ നിഗമനം. നാല്‌നില കെട്ടിടത്തില്‍ ഹോട്ടലിന്‌ മുകളിലെ നിലയില്‍ സാനിറ്ററി ഗോഡൗണും പാരലല്‍ കോളേജും സൂപ്പര്‍മാര്‍ക്കറ്റുമാണുള്ളത്‌. ഇവിടേക്ക്‌ തീ പടര്‍ന്നു. ഉടന്‍ ഫയര്‍ഫോഴ്‌സ് എത്തിയതോടെയാണ്‌ തീ നിയന്ത്രിക്കാനായത്‌. അപകട സമയത്ത്‌ തൊഴിലാളികളും ഭക്ഷണം കഴിക്കാനെത്തിയവരും ഹോട്ടലില്‍ ഉണ്ടായിരുന്നു.

Ads by Google
Advertisement
Tuesday 14 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW