Saturday, September 15, 2018 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.26 AM

കോരപ്പുഴ പാലം പുതുക്കിപ്പണിയുന്നു; മഴ കഴിഞ്ഞാല്‍ പ്രവൃത്തി തുടങ്ങും

uploads/news/2018/08/241080/1.jpg

കോഴിക്കോട്‌: ദേശീയപാതയിലെ കാലപ്പഴക്കം ചെന്ന കോരപ്പുഴപാലം പുതുക്കിപ്പണിയുന്നു. കോഴിക്കോട്‌-കണ്ണൂര്‍ ദേശീയപാതയില്‍ ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന പാലം ഗതാഗതത്തിനു ഭീഷണി സൃഷ്‌ടിക്കുന്ന സാഹചര്യത്തിലാണ്‌ പുതുക്കിപ്പണിയാന്‍ തീരുമാനിച്ചിട്ടുള്ളത്‌. ഇതിന്റെ പ്രവൃത്തിയുടെ കരാര്‍ ഉടന്‍ കൈമാറുമെന്നാണ്‌ സൂചന. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ്‌ കരാര്‍ നല്‍കാന്‍ സാധ്യത. പൊതുമരാമത്ത്‌ വകുപ്പിന്റെ ദേശീയപാത വിഭാഗമാണ്‌ പ്രവൃത്തി നടത്തുന്നത്‌. നിലവിലുള്ള വീഴാറായ പാലം പൊളിച്ച്‌ പുതിയതു പണിയുകയാണ്‌ ലക്ഷ്യം. 26 കോടി രൂപയാണ്‌ ചെലവു പ്രതീക്ഷിക്കുന്നത്‌. കേരള ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഇന്‍വെസ്‌റ്റ്മെന്റ്‌ ഫണ്ട്‌ ബോര്‍ഡില്‍ നിന്ന്‌ തുക കിട്ടുന്ന മുറയ്‌ക്ക് പ്രവൃത്തി ആരംഭിക്കുമെന്ന്‌ പൊതുമരാമത്ത്‌ വകപ്പ്‌ ദേശീയപാത വിഭാഗം ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
വെങ്ങളം-രാമനാട്ടുകര ദേശീയപാത ബെപാസിലൂടെ വാഹനങ്ങള്‍ക്ക്‌ പോകാന്‍ സൗകര്യമുള്ളതിനാല്‍ കോരപ്പുഴ പാലം പൊളിക്കുന്നത്‌ ഇതുവഴിയുള്ള ഗതാഗതത്തെ ബാധിക്കാനിടയില്ല. നിലവിലുള്ള പാലത്തിന്റെ അതേ മാതൃകയില്‍ തന്നെ പുതിയ പാലം നിര്‍മിക്കാനാണ്‌ തീരുമാനം. ജലഗതാഗതത്തിന്റെ ഭാഗമല്ലാത്തതിനാല്‍ പാലത്തിന്റെ ഉയരം കൂട്ടേണ്ടിവരില്ലെന്നാണ്‌ കണക്കാക്കുന്നത്‌. കണ്ണൂര്‍, കാസര്‍ഗോഡ്‌, മംഗലാപുരം ഭാഗത്തേക്കും തിരിച്ചും ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന പാലമാണിത്‌. ബസുകളും സ്വകാര്യ വാഹനങ്ങളും ലോറികളമെല്ലാം ഇതില്‍ ഉള്‍പ്പെടും. പാലത്തിന്റെ ശോച്യാവസ്‌ഥ കാരണം പലപ്പോഴും ഇവിടെ ഗതാഗത തടസം പതിവാണ്‌.
ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 1938-ലാണ്‌ നിലവിലുള്ള കോരപ്പുഴ പാലം നിര്‍മിച്ചത്‌. 40 വര്‍ഷമായിരുന്നു പാലം നിര്‍മിക്കുമ്പോള്‍ ആയുസ്‌ കണക്കാക്കിയിരുന്നത്‌.ഇപ്പോള്‍ പാലത്തിനു 80 വയസായി. നിശ്‌ചയിച്ച ആയുസിനേക്കാള്‍ ഇരട്ടി വയസ്‌. അതുകൊണ്ടുതന്നെ പാലം അപകടാവസ്‌ഥയിലാണിപ്പോള്‍. നിലവിലള്ള വാഹനങ്ങളൂടെ ഒഴുക്ക്‌ വഹിക്കാന്‍ പറ്റാത്ത വിധത്തിലാണ്‌ ഈ പാലം.224 മീറ്ററാണ്‌ പാലത്തിന്റെ നീളം. പുതിയ പാലം നിര്‍മിക്കുന്നതിനു സംസ്‌ഥാന സര്‍ക്കാര്‍ 28 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 14 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW