Wednesday, July 17, 2019 Last Updated 43 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.26 AM

മഴ തുടരുന്നു പുഴയോരം ഇടിയുന്നു ഭീതിയോടെ പുഴയോര വാസികള്‍

കുറ്റ്യാടി: മഴ ശക്‌തമായി തുടരുന്നത്‌ പുഴയോര വാസികളെ ആശങ്കയിലാഴ്‌ത്തുകയാണ്‌. വേളത്തെ തെക്കേടത്ത്‌ കടവ്‌ പുഴയോരം ഇടിഞ്ഞു താഴുകയാണ്‌.തെക്കേടത്ത്‌ കടവ്‌ പാലത്തിനോടു ചേര്‍ന്നുള്ള സ്‌ഥലത്ത്‌ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതാണ്‌ പുഴയോരം ഇടിയുന്നതിന്‌ കാരണമെന്ന്‌ നാട്ടുകാര്‍ പറയുന്നു.പാലത്തിന്റെ തെക്ക്‌, വടക്ക്‌ ഭാഗങ്ങളില്‍ താമസിക്കുന്ന ഉണിക്കോല്‍ മണ്ണില്‍ അസീസ്‌, മറിയം, ചെറുപറമ്പില്‍ ഫാത്തിമ എന്നിവരുടെ വീടിനോട്‌ ചേര്‍ന്ന സ്‌ഥലമാണ്‌ പുഴയെടുത്തു കൊണ്ടിരിക്കുന്നത്‌.മഴ ശക്‌തമായി തുടരുന്നത്‌ പറമ്പുകളില്‍ നിന്നും തെങ്ങുകളും മറ്റു മരങ്ങളും പുഴയിലേക്ക്‌ കടപുഴകി കൊണ്ടിരിക്കുകയുമാണ്‌.പുഴയോരം ഇടിയു ന്നത്‌ ജനങ്ങളില്‍ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 14 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW