Friday, September 14, 2018 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.25 AM

ലോട്ടറി ടിക്കറ്റ്‌ തട്ടിപ്പറിച്ച്‌ കടക്കുന്ന സംഘങ്ങള്‍ വിലസുന്നു

uploads/news/2018/08/241077/4.jpg

അരൂര്‍: വില്‍പ്പനക്കാരില്‍ നിന്നും ലോട്ടറി ടിക്കറ്റ്‌ തട്ടിപ്പറിച്ചു കടന്നുകളയുന്ന സംഘങ്ങള്‍ വിലസുന്നു. കച്ചവടക്കാര്‍ ഭീതിയില്‍. ശാരീരിക വെല്ലുവിളി നേരിടുന്നവരെയും വൃദ്ധകളെയുമാണ്‌ സംഘം ലക്ഷ്യമിടുന്നത്‌.
ആള്‍ത്തിരക്കില്ലാത്തയിടങ്ങളില്‍ ബൈക്കിലെത്തി വില്‍പ്പനക്കാരനില്‍ നിന്ന്‌ ടിക്കറ്റ്‌ കൂട്ടത്തോടെ വാങ്ങി പരിശോധിക്കുന്നതിനിടയില്‍ പെട്ടെന്ന്‌ ബൈക്ക്‌ ഓടിച്ച്‌ കടന്നുകളയുകയാണ്‌ പതിവ്‌.
അരൂര്‍ ക്ഷേത്രത്തിന്‌ തെക്ക്‌ ഭാഗത്ത്‌ വില്‍പ്പനക്കാരിയുടെ സമീപമെത്തിയ ബൈക്ക്‌ യാത്രികന്‍ ടിക്കറ്റ്‌ തട്ടിയെടുത്ത്‌ കടന്നുകളഞ്ഞത്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌. പാട്ടുകുളങ്ങരയ്‌ക്ക്‌ സമീപം ഹെല്‍മറ്റ്‌ ധരിച്ചെത്തിയ ബൈക്ക്‌ യാത്രികന്‍ ലോട്ടറി ടിക്കറ്റ്‌ പരിശോധിക്കുന്നതിനിടെ വില്‍പ്പനക്കാരിയുടെ രണ്ടു പവന്റെ സ്വര്‍ണമാല പൊട്ടിച്ച്‌ കടന്ന സംഭവത്തില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ല. ചെറുത്ത്‌ നില്‍ക്കുന്നതിനിടയില്‍ വില്‍പ്പനക്കാരിക്ക്‌ പരുക്കേറ്റിരുന്നു. സമീപത്തെ സ്‌ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം കുത്തിയതോട്‌ പോലീസ്‌ പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. രണ്ട്‌ മാസം മുന്‍പ്‌ കളവംകോടം സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരന്‍ പ്രഭാകരന്റെ അടുക്കല്‍ ബൈക്കിലെത്തിയ സംഘം നാല്‍പ്പത്‌ ടിക്കറ്റുകള്‍ തട്ടിയെടുത്തു. സി.എം.എസ്‌ കവലയില്‍ വികലാംഗനായ ലോട്ടറി വില്‍പ്പനക്കാരന്‍ സാബുവിനെ സമ്മാനാര്‍ഹമായതെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ അയ്യായിരം രൂപയുടെ വ്യാജ ടിക്കറ്റ്‌ നല്‍കി പണം കൈക്കലാക്കി കബളിപ്പിച്ചിരുന്നു.
മേനാശേരി സ്വദേശി കണ്ണുവിന്റെ കൈയ്യില്‍ നിന്ന്‌ ബൈക്കിലെത്തിയ സംഘം പത്ത്‌ ടിക്കറ്റ്‌ തട്ടിയെടുത്തു. ബൈക്കില്‍ സഞ്ചരിച്ച്‌ ഭാഗ്യക്കുറി വില്‍പ്പനക്കാരെ കൊള്ളയടിക്കുന്ന സംഘങ്ങളെ പിടികൂടാന്‍ പോലീസ്‌ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 14 Aug 2018 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW