Monday, November 19, 2018 Last Updated 23 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.25 AM

ശാപമോക്ഷം തേടി പോസ്‌റ്റ്‌ ഓഫീസ്‌ കെട്ടിടം

uploads/news/2018/08/241076/3.jpg

പൂച്ചാക്കല്‍: പരാധീനതകള്‍ക്ക്‌ നടുവില്‍ തപാല്‍ ഓഫീസ്‌ കെട്ടിടം. പാണാവള്ളി പോസ്‌റ്റോഫീസ്‌ കെട്ടിടമാണ്‌ കാലപ്പഴക്കത്തില്‍ തകര്‍ന്ന്‌ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയാകുന്നത്‌. തൈക്കാട്ടുശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ചിട്ടുള്ള മുറിയിലാണ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. ആറായിരത്തോളം വീടുകളും പതിനഞ്ചോളം സര്‍ക്കാര്‍ ഓഫീസുകളും നിരവധി സ്വകാര്യസ്‌ഥാപനങ്ങളും ഓഫീസിന്റെ പരിധിയിലുണ്ട്‌. നിന്ന്‌ തിരിയാന്‍ ഇടമില്ലാത്ത ഓഫീസില്‍ ജീവനക്കാര്‍ ഏറെ ക്ലേശത്തോടെയാണ്‌ ജോലി ചെയ്യുന്നത്‌. കെട്ടിടം ചോര്‍ന്നൊലിക്കുന്ന സ്‌ഥിതിയാണ്‌. ഇതുമൂലം തപാല്‍ ഉരുപ്പടികള്‍ സൂക്ഷിക്കാന്‍ പോലും ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണ്‌. കനത്ത മഴയില്‍ ഭിത്തികള്‍ നനഞ്ഞ്‌ കുതിര്‍ന്ന്‌ നാശത്തിന്റെ വക്കിലാണ്‌. മേല്‍ത്തട്ട്‌ ദ്രവിച്ച്‌ അപകടാവസ്‌ഥയിലായി. താല്‍ക്കാലികമായി ഉറപ്പിച്ച ഷട്ടറുപയോഗിച്ചാണ്‌ ഓഫീസ്‌ പൂട്ടുന്നത്‌. ദിനംപ്രതി 1000 ത്തോളം കത്തുകള്‍ വന്നുപോകുന്ന ഇവിടെ നാല്‌ ജീവനക്കാരാണുള്ളത്‌. ഇതില്‍ രണ്ട്‌ പേര്‍ താല്‍ക്കാലിക ജീവനക്കാരാണ്‌. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന്‌ ആവശ്യമുയരുന്നുണ്ടെങ്കിലും നിര്‍മാണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്‌ സംബന്ധിച്ചുള്ള അനിശ്‌ചിതത്വം തുടരുകയാണ്‌. ജനങ്ങള്‍ക്ക്‌ ഏറെ ഗുണകരമായ പോസ്‌റ്റ്‌ ഓഫീസിന്‌ പുതിയ കെട്ടിടം ഒരുക്കാന്‍ കൂട്ടായ ശ്രമമുണ്ടാകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Tuesday 14 Aug 2018 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW