Wednesday, November 14, 2018 Last Updated 8 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.25 AM

മത്തകൃഷിക്ക്‌ നൂറുമേനി വിളവ്‌

uploads/news/2018/08/241075/2.jpg

ചേര്‍ത്തല: ചേര്‍ത്തല തെക്ക്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ മത്തകൃഷിക്ക്‌ നൂറ്‌ മേനി വിളവ്‌. പഞ്ചായത്ത്‌ പത്താം വാര്‍ഡിലെ രണ്ടേക്കര്‍ പുരയിടത്തില്‍ യുവകര്‍ഷകരായ എസ്‌.പി സുജിത്തും ബി. ഭാഗ്യരാജും ചേര്‍ന്നാണു കൃഷി നടത്തിയത്‌. അഞ്ചു്‌ മുതല്‍ എട്ടു്‌ കിലോ വരെ തൂക്കമുള്ള കായ്‌കളാണു ലഭിച്ചത്‌.
ധനമന്ത്രി ഡോ. ടി.എം തോമസ്‌ ഐസക്‌ വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. ആദ്യവിളവെടുപ്പിലെ കായ്‌കള്‍ മാരാരിക്കുളം ജനകീയ ഭക്ഷണശാലയ്‌ക്ക്‌ കൈമാറാന്‍ കര്‍ഷകര്‍ മന്ത്രിയെ ഏല്‍പ്പിച്ചു. ബാങ്ക്‌ പ്രസിഡന്റ്‌ സി.വി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എ സേതുലക്ഷ്‌മി, പഞ്ചായത്ത്‌ അംഗം ബി. സലിം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബീന നടേശ്‌, ജെ. പ്രേംകുമാര്‍, എം.എസ്‌ ജഗദംബ, ശോഭ സുധാകരന്‍, സി. ശൗരി, വി.ജി ഗോപാലകൃഷ്‌ണന്‍, സി.ബി സുജാത, ഡി. ബാബു, കെ. ദേവദാസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഓണത്തിന്‌ വിളവെടുക്കാനായി ഒരേക്കറില്‍ പച്ചമുളകും വെണ്ടയും കൃഷി ചെയ്യുന്നുണ്ടെന്ന്‌ ബാങ്ക്‌ പ്രസിഡന്റ്‌ സി.വി. മനോഹരന്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 14 Aug 2018 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW