Friday, September 14, 2018 Last Updated 6 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.25 AM

സ്‌ത്രീകളുടെ പരാതി സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം: മുഖ്യമന്ത്രി

uploads/news/2018/08/241074/1.jpg

ചാരുംമൂട്‌: സ്‌ത്രീകളുടെ പരാതി സ്വീകരിക്കാനും സൈബര്‍ കേസുകള്‍ അന്വേഷിക്കാനും പോലീസ്‌ സ്‌റ്റേഷനുകളില്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കുറത്തികാട്‌ പോലീസ്‌ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്‌ത്രീകള്‍ക്കായി പഞ്ചായത്ത്‌ തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിച്ച്‌ വനിതാ പോലീസുകാര്‍ അവരുടെ പരാതികള്‍ സ്വീകരിക്കും. പോലീസ്‌ സ്‌റ്റേഷനുകളില്‍ ഗ്രീന്‍ പ്രോട്ടോക്കാള്‍ നടപ്പാക്കും. വര്‍ധിച്ചു വരുന്ന സൈബര്‍ കേസുകള്‍ അന്വേഷിക്കാന്‍ പരിശീലനം നേടിയ പോലീസുകാരെ എല്ലാ സ്‌റ്റേഷനുകളിലും നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജി. സുധാകരന്‍ മുഖ്യാതിഥിയായിരുന്നു. ആര്‍. രാജേഷ്‌ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. മുഖ്യപ്രഭാഷണം നടത്തി. യു. പ്രതിഭ എം.എല്‍.എ, ജില്ലാ പോലീസ്‌ മേധാവി എസ്‌. സുരേന്ദ്രന്‍, ഭരണിക്കാവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനീജയദേവ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ ശാന്താഗോപാലകൃഷ്‌ണന്‍, പ്രഫ.വി.വാസുദേവന്‍, ഷൈലാലക്ഷ്‌മണന്‍, വത്സലാസോമന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ വിശ്വന്‍ പടനിലം, ജെബിന്‍.പി.വര്‍ഗീസ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം കെ. സഞ്ചു, ചെങ്ങന്നൂര്‍ ഡി.വൈ.എസ്‌.പി: അനീഷ്‌.വി.കോര എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 14 Aug 2018 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW